Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; സൂപ്പര്‍ കപ്പാസിറ്റര്‍ വികസിപ്പിക്കാന്‍ കാലിക്കറ്റ് സര്‍വകലാശാല ധാരണാപത്രം ഒപ്പുവെച്ചു

HIGHLIGHTS : Calicut University News; University of Calicut signed MoU to develop super capacitor

സൂപ്പര്‍ കപ്പാസിറ്റര്‍ വികസിപ്പിക്കാന്‍ കാലിക്കറ്റ് സര്‍വകലാശാല
ധാരണാപത്രം ഒപ്പുവെച്ചു

കാലിക്കറ്റ് സര്‍വകലാശാലയുടെ ഗവേഷണ പദ്ധതികളില്‍ നാഴികക്കല്ലായേക്കാവുന്ന സൂപ്പര്‍ കപ്പാസിറ്റിര്‍ നിര്‍മാണത്തിന് സര്‍വകലാശാലയും ഇലക്ട്രിവോര്‍ എഞ്ചിനീയേഴ്സ് എന്ന കമ്പനിയും തമ്മില്‍ ധാരണാപത്രം ഒപ്പുവെച്ചു.
ബാറ്ററിക്ക് പകരം ഉപയോഗിക്കാവുന്ന ഊര്‍ജസംഭരണിയാണ് സൂപ്പര്‍ കപ്പാസിറ്റര്‍. വാച്ച് ബാറ്ററികള്‍ മുതല്‍ വാഹന ബാറ്ററികള്‍ക്ക് വരെ ഇവ പകരം വെയ്ക്കാനാകും. അപകടഭീഷണി കുറഞ്ഞതും കൂടുതല്‍ ആയുസ്സുള്ളതുമാണ് സൂപ്പര്‍ കപ്പാസിറ്ററുകള്‍.
സര്‍വകലാശാലയിലെ കെമിസ്ട്രി പഠനവിഭാഗത്തിലെ പ്രൊഫസര്‍ ഡോ. എന്‍.എന്‍. ബിനിതയുടെ നേതൃത്വത്തിലുള്ള സംഘമാണ് സൂപ്പര്‍ കപ്പാസിറ്റര്‍ വികസിപ്പിക്കാനായി ഗവേഷണം നടത്തുന്നത്. ധാരണാപത്രം ഒപ്പുവെയ്ക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ്, രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് കണ്‍സള്‍ട്ടന്‍സി സെല്‍ ഡയറക്ടര്‍ ഡോ. അബ്രഹാം ജോസഫ്, കെമിസ്ട്രി വിഭാഗം മേധാവി ഡോ. യഹിയ. എ. ഇസ്മയില്‍, ഇലക്ട്രിവോര്‍ എഞ്ചിനീയേഴ്സ് മാനേജര്‍ കെ.പി. ആതിര, ഗവേഷക വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പകര്‍ച്ചവ്യാധികളെ നേരിട്ടതിന്റെ ചരിത്രം തേടി ദേശീയ സെമിനാര്‍കൊളോണിയല്‍ കാലത്ത് പകര്‍ച്ച വ്യാധികളെ നേരിട്ടതിനെക്കുറിച്ച് അന്വേഷണവുമായി കാലിക്കറ്റ് സര്‍വകലാശാലാ ചരിത്രപഠനവകുപ്പിന്റെ ദേശീയ സെമിനാര്‍.’ കൊളോണിയല്‍ കേരളത്തിലെ പകര്‍ച്ച വ്യാധികളും പ്രതിരോധ നയങ്ങളും; ഭൂതകാല വിചാരണ ‘ എന്ന സെമിനാര്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു.
വസൂരി, കോളറ തുടങ്ങിയ പഴയ പകര്‍ച്ചവ്യാധികളെയും ഇപ്പോഴത്തെ കോവിഡ് മഹാമാരിയെയും എങ്ങനെയാണ് കേരളം നേരിട്ടതെന്ന് പഠിക്കുന്നത് ഭാവിയിലേക്ക് ഉപകരിക്കുമെന്ന് വൈസ് ചാന്‍സലര്‍ അഭിപ്രായപ്പെട്ടു. ‘ ആയുര്‍വേദവും കോവിഡ് പ്രതിരോധവും കേരളത്തില്‍ ‘ എന്ന വിഷയത്തില്‍ കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയിലെ സീനിയര്‍ ഫിസിഷ്യന്‍ ഡോ. ബി. ദിനേഷ് മുഖ്യപ്രഭാഷണം നടത്തി.
പഠനവകുപ്പ് മേധാവി ഡോ. എം.പി. മുജീബ് റഹ്‌മാന്‍ അധ്യക്ഷനായി. സിന്‍ഡിക്കേറ്റംഗം ഡോ. എം. മനോഹരന്‍, ഡോ. സതീഷ് പാലങ്കി, ഡോ. വി.വി. ഹരിദാസ്, ഡോ. ബര്‍ട്ടന്‍ ക്ലീറ്റസ്, ഡോ. കെ.പി. ഗിരിജ, ഡോ. യു. ഷുമൈസ് എന്നിവര്‍ സംസാരിച്ചു.

നെറ്റ് പരീക്ഷാ പരിശീലനം

sameeksha-malabarinews

കാലിക്കറ്റ് സര്‍വകലാശാലാ വിദ്യാഭ്യാസ പഠന വിഭാഗം, അദ്ധ്യാപക പരിശീലന കേന്ദ്രത്തില്‍ എഡ്യുക്കേഷന്‍ വിഷയത്തില്‍ നെറ്റ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. വിജ്ഞാപനവും അപേക്ഷാ ഫോമും അദ്ധ്യാപക പരിശീലന കേന്ദ്രത്തിന്റെ വെബ്‌സൈറ്റില്‍ (www.mhrdtlc.uoc.ac.in) ലഭ്യമാണ്. ഫോണ്‍ 9048356933

പരീക്ഷാ അപേക്ഷ

വിദൂര വിദ്യാഭ്യാസം, പ്രൈവറ്റ് രജിസ്‌ട്രേഷന്‍ രണ്ടാം  സെമസ്റ്റര്‍ ബിഎ, ബിഎസ്.സി, ബികോം, ബിബിഎ, ബിഎ. മള്‍ട്ടിമീഡിയ, ബിഎ അഫ്‌സല്‍ ഉല്‍ ഉലമ (സിബിസിഎസ്എസ് -യുജി)  (2019 സിലബസ് , 2019& 2020 പ്രവേശനം )  പരീക്ഷക്ക് പിഴകൂടാതെ  നവംബര്‍ 25 വരെയും 170 രൂപ പിഴയോടെ  28 വരെയും അപേക്ഷിക്കാം.

അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റര്‍ ബി.എസ്.സി മാത്തമാറ്റിക്‌സ് ആന്റ് ഫിസിക്‌സ് മെയിന്‍  (സിബിസിഎസ്എസ്-യു.ജി.)സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് ഏപ്രില്‍ 2022(2020 പ്രവേശനം മാത്രം)  പരീക്ഷക്ക് പിഴകൂടാതെ നവംബര്‍ 23 വരെയും 170 രൂപ പിഴയോടെ നവംബര്‍ 25 വരെയും അപേക്ഷിക്കാം.


പരീക്ഷ

ലോ കോളേജുകളിലെ മൂന്നാം സെമസ്റ്റര്‍ എല്‍.എല്‍.എം. ജൂണ്‍ 2022 റഗുലര്‍, നവംബര്‍ 2022 സപ്ലിമെന്ററി പരീക്ഷകള്‍ 30-ന് തുടങ്ങും.

രണ്ടാം സെമസ്റ്റര്‍ എം.എഡ്. ജൂലൈ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 21-ന് തുടങ്ങും.

പരീക്ഷാ ഫലം

ഒന്ന്, മൂന്ന് സെമസ്റ്റര്‍ ബി.എഡ്. സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 24 വരെ അപേക്ഷിക്കാം.
നാലാം സെമസ്റ്റര്‍ എല്‍എല്‍ബി യൂണിറ്ററി (ത്രിവത്സരം) ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി നവംബര്‍ 2021 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.

വിദൂര വിഭാഗം രണ്ടാം സെമസ്റ്റര്‍ ബിഎ, ബിഎ അഫ്‌സലല്‍ ഉലമ, ബി.എസ്‌സി. (മാത്തമാറ്റിക്‌സ്)  സിബിസിഎസ്എസ് / സിയുസിബിസിഎസ്എസ്  റഗുലര്‍/സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് ഏപ്രില്‍ 2021 സിയുസിബിസിഎസ്എസ് (2014 പ്രവേശനം) സപ്ലിമെന്ററി ഏപ്രില്‍ 2020 ബിരുദ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!