കോഴിക്കോട് കാര്‍ റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞ് അപകടം;2പേര്‍ക്ക് പരിക്ക്

കോഴിക്കോട്:കാര്‍ റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. കൊയിലാണ്ടി ചേമഞ്ചേരി വെറ്റിലപ്പാറ റോഡരികിലെ കുഴിയിലേക്കാണ് കാര്‍ മറിഞ്ഞത്.

ബൈപ്പാസിന് വേണ്ടി എടുത്ത കുഴിയിലേക്ക് വാഹനം മറിഞ്ഞ നിലയിലാണ് കാണപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് അപകടം സംഭവിച്ചത്.

വാഹനത്തിലുണ്ടായിരുന്ന രണ്ടുപേര ആശുപത്രിയിലേക്ക് കൊണ്ടുപോയതായി നാട്ടുകാര്‍ പറഞ്ഞു.

Share news
error: Content is protected !!
Scroll to Top