Section

malabari-logo-mobile

കൈ വേദന മാറാന്‍ യുട്യൂബില്‍ നോക്കി ജ്യൂസ് ഉണ്ടാക്കി കുടിച്ച യുവാവ് മരണപ്പെട്ടതായി റിപ്പോര്‍ട്ട്

HIGHLIGHTS : A young man died after watching YouTube and making juice to relieve hand pain

മധ്യപ്രദേശ് : കൈവേദന മാറാന്‍ യൂട്യൂബ് വിഡിയോ നോക്കി ജ്യൂസ് ഉണ്ടാക്കി കുടിച്ചയാള്‍ മരണപ്പെട്ടതായി റിപ്പോര്‍ട്ട്. വനഭാഗത്ത് കാണപ്പെടുന്ന കാട്ടുവെള്ളരി ജ്യൂസ് ഉണ്ടാക്കി കുടിച്ചതിനു പിന്നാലെയാണ് മരണം സംഭവിച്ചതെന്നാണ് വിവരം. മധ്യപ്രദേശിലെ സ്വര്‍ണബാഗ് കോളനിയില്‍ താമസിക്കുന്ന ധര്‍മേന്ദ്ര കൊറോലെ (30) ആണ് മരിച്ചത്.

ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്ന ധര്‍മേന്ദ്രയ്ക്ക്  അപകടത്തെ തുടര്‍ന്നാണ്  കൈവേദന തുടങ്ങിയത്. പലയിടത്തും പോയി ചികിത്സിച്ചെങ്കിലും കൈവേദനയ്ക്ക് ശമനമുണ്ടായില്ല. യൂട്യൂബില്‍ നോക്കിയപ്പോഴാണ് ഒരു വിഡിയോയില്‍ വനഭാഗത്ത് കാണപ്പെടുന്ന പ്രത്യേകതരം കാട്ടുവെള്ളരിയുടെ ജ്യൂസ് കുടിക്കുന്നത് വേദന കുറയ്ക്കുമെന്ന് കണ്ടത്. ഇതോടെ ഇയാള്‍ വളരെ ശ്രമപ്പെട്ട് കാട്ടുവെള്ളരി സംഘടിപ്പിക്കുകയും വിഡിയോ നോക്കി ജ്യൂസ് തയാറാക്കി കുടിക്കുകയായിരുന്നെന്നാണ് വിവരം. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കൂ എന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

sameeksha-malabarinews

ജ്യൂസ് കുടിച്ചതിന് പിന്നാലെ നിര്‍ത്താതെ ഛര്‍ദ്ദി അനുഭവപ്പെട്ടു. ഇതോടെ വീട്ടുകാര്‍ ഇദ്ദേഹത്തെ തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ജീവന്‍ രക്ഷിക്കാനായില്ല.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!