Section

malabari-logo-mobile

ലെവൻഡോവ്സ്കിക്ക് മികച്ച ഫുട്ബോളർക്കുള്ള ഫിഫ ദി ബെസ്റ്റ് അവാർഡ് ; മികച്ച വനിതാ താരം അലക്സിയെ പ്യൂട്ടെല്ലാസ്

HIGHLIGHTS : Lewandowski named FIFA World Player of the Year; Best Female player Alexei Putellas

പോളണ്ടിന്റെ റോബർട്ട് ലെവൻഡോവ്സ്കിക്ക് ഫിഫയുടെ മികച്ച ഫുട്ബോളർക്കുള്ള ഫിഫ ദ ബെസ്റ്റ് പുരസ്കാരം. ബയേൺ മ്യൂണിക്കിന്റെ പോളിഷ് സ്ട്രൈക്കർ സൂപ്പർതാരം തുടർച്ചയായ രണ്ടാം തവണയാണ് പുരസ്കാരത്തിന് അർഹനാകുന്നത്. ലയണൽ മെസ്സിയെയും മുഹമ്മദ് സാലയേയും പിന്തള്ളിയാണ് ലെവൻഡോവ്സ്കിയുടെ നേട്ടം. ഫിഫാ ആസ്ഥാനമായ സൂറിച്ചിൽ നടന്ന ചടങ്ങിലാണ് അവാർഡ് പ്രഖ്യാപിച്ചത്. വോട്ടെടുപ്പിൽ എല്ലാ വോട്ടിന്റെയും അടിസ്ഥാനത്തിൽ 48 പോയിന്റോടെയാണ് അവാർഡ് നേടിയത്. ഫാൻസ് വോട്ടിൽ മെസി മുന്നിലെത്തിയെങ്കിലും ദേശീയ കോച്ചുമാർ , ക്യാപ്റ്റൻ , മീഡിയ വോട്ടുകളിൽ ലെവൻഡോവ്സ്കി മുന്നിലെത്തി. ഇതോടെ റൊണാൾഡോയുടെ പുരസ്കാരം നേട്ടത്തിന് ഒപ്പമെത്തുകയും ചെയ്തു. ബുദ്ധസ് ലീഗിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോൾ എന്ന ഇതിഹാസതാരം ഗെർഡ് മുള്ളറുടെ 49 വർഷം പഴക്കമുള്ള റെക്കോർഡ് ലെവൻഡോവ്സ്കി തകർത്തിരുന്നു.

സ്പാനിഷ് താരവും ബാഴ്സലോണ വനിത ടീം ക്യാപ്റ്റനും അലക്സിയ പ്യൂട്ടയാസ് ആണ് മികച്ച വനിതാ ഫുട്ബോളർ. ഫിഫ അവാർഡ് നൽകുന്ന ആദ്യ സ്പാനിഷ് താരം കൂടിയാണ് അലക്സിയ. ബലോൺ ഡി ഓർ പുരസ്കാരവും അലക്സിയ നേടിയിരുന്നു.

sameeksha-malabarinews

മികച്ച ഗോൾകീപ്പർ അവാർഡ് ചെൽസി ഗോൾകീപ്പർ എഡ്വേർഡ്മെൻഡി നേടി. ചിലി താരവും ഒളിംപിക് ലിയോൺ ഗോൾകീപ്പർ മായ ക്രിസ്റ്റീന എൻഡ്ലറെ ഈ വിഭാഗത്തിലെ വനിതാ അവാർഡ്. ചെൽസി കോച്ച് തോമസ് ടുഷേലാണ് ആണ് ഫിഫ മികച്ച പുരുഷ കോച്ച് അവാർഡ് നേടിയത്. ചാമ്പ്യൻസ് ലീഗ് കിരീട നേട്ടമാണ് തോമസ് ടു ഷേലിന് അംഗീകാരം നേടിക്കൊടുത്തത്. വനിതാ കോച്ചായി ചെൽസിയുടെ തന്നെ എമ്മ ഹെയ്സിനെ തെരഞ്ഞെടുത്തു. ചെൽസിയുടെ സെനഗൽ താരം എഡ്വേഡ് മെന്റി ആണ് മികച്ച ഗോൾകീപ്പർ .

2020 ഒക്ടോബർ 8 മുതൽ 2009 ഓഗസ്റ്റ് 7 വരെയുള്ള മത്സരങ്ങളിലെ പ്രകടനം പരിഗണിച്ചാണ് ഫിഫ ദി ബെസ്റ്റ് പുരസ്കാരം നൽകുന്നത്. ദേശീയ ടീം പരിശീലകരും ക്യാപ്റ്റൻ മാരും ആരാധകരും സ്പോർട്സ് ലേഖകരും പങ്കെടുക്കുന്ന വോട്ടെടുപ്പിലൂടെയാണ് മികച്ച താരത്തെ തിരഞ്ഞെടുക്കുന്നത്.

20 21 ലെ ഏറ്റവും മികച്ച ഗോളിനുള്ള പുഷ്കാസ് അവാർഡ് സെവിയയുടെ അർജൻറീന താരം എറിക് ലമേല നേടി. പ്രീമിയർ ലീഗിൽ ആഴ്സണലിന് തീരെ നേടിയ ഗോളാണ് എംഎൽഎയെ അവസാനം മുന്നിലെത്തിച്ചത്.

ഫിഫ ലൈഫ്ടൈം അച്ചീവ്മെൻറ് അവാർഡ് നേടിയ കനേഡിയൻ താരവും ലോകത്തിലെ എക്കാലത്തെയും മികച്ച അന്താരാഷ്ട്ര ഗോൾ സ്കോററുമായ ക്രിസ്റ്റിൻ സിൻക്ലെയറിന് പ്രത്യേക അംഗീകാരത്തോടെയാണ് ഇവൻറെ ആരംഭിച്ചത്. പുരുഷ അന്താരാഷ്ട്ര ഫുട്ബോളിലെ സ്കോറിങ് റെക്കോർഡ് സ്ഥാപിച്ചതിന് ക്രിസ്ത്യാനോ റൊണാൾഡോ പ്രത്യേക അവാർഡ് നൽകി ചടങ്ങ് അവസാനിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!