അതിഥിതൊഴിലാളികളില്‍ നിന്നും മൊബൈല്‍ മോഷ്ടിക്കുന്ന യുവാവ് തിരൂരില്‍ പിടിയില്‍

തിരൂര്‍; ഇതര സംസ്ഥാന തൊഴിലാളികളുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച് വില്‍പ്പന നടത്തുന്ന യുവാവ് പിടിയിലായി. നിലമ്പൂര്‍ സ്വദേശി പനങ്ങാടന്‍ അബ്ദുറഷീദിനെയാണ് തിരുന്നാവായയില്‍ വെച്ച് പിടികൂടിയത്.

ഇയാള്‍ ഇവിടെ ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ച് സമീപപ്രദേശങ്ങളിലെ ഇതരസംസ്ഥന തൊഴിലാളികള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സുകളില്‍ നിന്നും മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് മറ്റ് സ്ഥലങ്ങളിലെ തൊഴിലാളികള്‍ക്ക് വില്‍ക്കുന്ന രീതിയാണ് നടത്തിവന്നത്.

പ്രതി റഷീദിനെതിരെ ജില്ലയിലെ നിരവധി സ്റ്റേഷനുകളില്‍ കേസുകള്‍ ഉണ്ട്.

തിരൂര്‍ എസ്എച്ച്ഓ എംജെ ജിജോയുടെ നേതൃത്വത്തില്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഉണ്ണിക്കുട്ടന്‍, ഷിജിത്ത്, ഷെറിന്‍ ജോണ്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

Share news
error: Content is protected !!
Scroll to Top