അഖിലേന്ത്യാ ഫുട്‌ബോള്‍ കിരീട ജേതാക്കളായ കാലിക്കറ്റ് ടീമംഗങ്ങള്‍ക്ക് സര്‍വകലാശാലാ കാമ്പസില്‍ സ്വീകരണം

തേഞ്ഞിപ്പലം; അഖിലേന്ത്യാ അന്തസ്സര്‍വകലാശാലാ കിരീടം നേടിയ കാലിക്കറ്റ് ടീമംഗങ്ങള്‍ക്ക് സര്‍വകലാശാലാ കാമ്പസില്‍ പ്രൗഡസ്വീകരണം നല്‍കി. സര്‍ അശുതോഷ് മുഖര്‍ജി കപ്പ് കാലിക്കറ്റിലെത്തിച്ച സംഘത്തെ പ്രധാന പ്രവേശന കവാടത്തില്‍ നിന്നു തന്നെ സ്വീകരിച്ച് ആനയിക്കാന്‍ രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, സിന്‍ഡിക്കേറ്റംഗങ്ങളായ അഡ്വ. ടോം കെ തോമസ്, കെ.കെ. ഹനീഫ, സെനറ്റംഗം വിനോദ് എന്‍. നീക്കാമ്പുറത്ത്, കായികവകുപ്പ് ഡയറക്ടര്‍ ഡോ. വി.പി. സക്കീര്‍ ഹുസൈന്‍, ഉപഡയറക്ടര്‍ ഡോ. എം.ആര്‍. ദിനു, അസി. ഡയറക്ടര്‍ ഡോ. കെ. ബിനോയ് എന്നിവരുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളും ജീവനക്കാരും എത്തിയിരുന്നു.

ഭരണകാര്യാലയത്തില്‍ നടന്ന ചടങ്ങില്‍ അഖിലേന്ത്യാ ട്രോഫി ടീമംഗങ്ങളും മുഖ്യപരിശീലകന്‍ സതീവന്‍ ബാലനും ചേര്‍ന്ന് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജിന് കൈമാറി. പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍, സിന്‍ഡിക്കേറ്റംഗം ഡോ. എം. മനോഹരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

കപ്പു നേടിയ ടീമിനുള്ള ഔദ്യോഗിക സ്വീകരണം ചൊവ്വാഴ്ച വൈകീട്ട് സര്‍വകലാശാലാ കാമ്പസില്‍ നടക്കും.

Share news
error: Content is protected !!
Scroll to Top