മതസൗഹാര്‍ദ്ധ പെരുമയോടെ പുതിയങ്ങാടി നേര്‍ച്ചക്ക്  കൊടിയേറി

തിരൂര്‍;  പുതിയങ്ങാടി യാഹും തങ്ങള്‍ ഔലിയ അവര്‍കളുടെ 169 ാമത് വലിയനേര്‍ച്ചയുടെ ചെറിയ കൊടിയേറി. അമ്പാട്ട് കുടംബാംഗങ്ങലാണ് ചെറിയ കൊടിയേറ്റം നടത്തിയത്.

പാറശ്ശേരിയില്‍ നിന്നും മുളംചീനിമുട്ടിന്റെ അകമ്പടിയോടെ കൊടി കൊണ്ടുവന്നാണ് കൊടിയേറ്റം നടത്തിയത്.

അമ്പാട്ട് കുടുംബാംഗങ്ങളായ അറമുഖന്‍, കുമാരന്‍, രവി, സുനില്‍കുമാര്‍, തിലകപ്രസാദ് മനോജ്, കുഞ്ഞുട്ടി, വിജയന്‍, ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് കൊടിയേറ്റം നിര്‍വ്വഹിച്ചു. കല്ലുങ്ങല്‍ സിദ്ധീഖ്, കെപി ബാപ്പു, അബ്ദുല്ലു, ബഷീര്‍ പാറപ്പുറത്ത്, മോനുട്ടി, റഷീദ്, മുതസീര്‍ ബാബു എന്നിവര്‍ നേതൃത്വം നല്‍കി.

അടുത്ത ഞായറാഴ്ചയാണ് വലിയ കൊടിയേറ്റം.

Share news
error: Content is protected !!
Scroll to Top