Section

malabari-logo-mobile

ഡല്‍ഹിയിലെ ഇസ്രായേല്‍ എംബസിക്ക് സമീപത്തെ സ്ഫോടനം ; ഇസ്രായേല്‍ അംബാസഡര്‍ക്കുള്ള കത്ത് കണ്ടെത്തി

HIGHLIGHTS : ന്യൂഡല്‍ഹി : വെള്ളിയാഴ്ച ഡല്‍ഹിയിലെ ഇസ്രായേല്‍ എംബസിക്ക് സമീപമുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് രണ്ടു പേരുടെ സിസിടിവി ദൃശ്യം ലഭിച്ചു. ഇവര്‍ ടാക്സിയി...

ന്യൂഡല്‍ഹി : വെള്ളിയാഴ്ച ഡല്‍ഹിയിലെ ഇസ്രായേല്‍ എംബസിക്ക് സമീപമുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് രണ്ടു പേരുടെ സിസിടിവി ദൃശ്യം ലഭിച്ചു. ഇവര്‍ ടാക്സിയില്‍ വന്നിറങ്ങുന്ന ദൃശ്യങ്ങളാണ് ലഭിച്ചിരിക്കുന്നത്. ടാക്സി ഡ്രൈവറെ തിരിച്ചറിഞ്ഞു. ഡ്രൈവറുടെ സഹായത്തോടെ രേഖാ ചിത്രം തയ്യാറാക്കുകയാണ്. സ്‌ഫോടനത്തിന് പിന്നില്‍ ഇവരാണോ എന്നത് വ്യക്തമല്ല.

സംഭവസ്ഥലത്ത് നിന്ന് ‘ഇസ്രായേല്‍ അംബാസഡര്‍ക്കുള്ളത്’ എന്ന് അഭിസംബോധന ചെയ്ത കത്തും കണ്ടെടുത്തു. കത്തില്‍ സ്‌ഫോടനം ട്രെയിലര്‍ മാത്രമാണെന്നും പരാമര്‍ശിക്കുന്നുണ്ട്.അന്വേഷണത്തില്‍ ഇസ്രായേല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിന്റെ സഹായവും ഇന്ത്യ തേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

sameeksha-malabarinews

വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. എംബസിക്കു പുറത്തെ നടപ്പാതയിലാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ ആളപായമില്ല. പൊട്ടിത്തെറിച്ചത് തീവ്രത കുറഞ്ഞ ഐ.ഇ.ഡിയാണെന്നാണ് പ്രാഥമിക നിഗമനം.സ്‌ഫോടനം നടന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങള്‍ക്കും പ്രധാന പൊതുഇടങ്ങള്‍ക്കും സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്കും സുരക്ഷാ മുന്നറിയിപ്പ് നല്‍കി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!