Section

malabari-logo-mobile

ഇന്ത്യയില്‍ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തിട്ട് ഇന്നേക്ക് ഒരു വര്‍ഷം

HIGHLIGHTS : രാജ്യത്ത് ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തിട്ട് ഇന്ന് ഒരു വര്‍ഷം പിന്നിടുന്നു.ചൈനയിലെ വുഹാനില്‍ 2019 ഡിസംബര്‍ അവസാനം റിപ്പോര്‍ട്ട് ചെയ്ത നോവല്‍...

രാജ്യത്ത് ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തിട്ട് ഇന്ന് ഒരു വര്‍ഷം പിന്നിടുന്നു.ചൈനയിലെ വുഹാനില്‍ 2019 ഡിസംബര്‍ അവസാനം റിപ്പോര്‍ട്ട് ചെയ്ത നോവല്‍ കൊറോണ വൈറസ് ഇന്ത്യയില്‍ ആദ്യമായി റിപ്പാര്‍ട്ട് ചെയ്തത് 2020 ജനുവരി 30 നായിരുന്നു.രാജ്യത്തെ തന്നെ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത് തൃശൂരിലാണ്.

അവിടുന്നിങ്ങോട്ട് മാസ്‌കിട്ടും കൈകഴുകിയും സാമൂഹിക അകലം പാലിച്ചും കോവിഡ് എന്ന മഹാമാരിയെ അകറ്റി നിര്‍ത്താന്‍ കേരളമടക്കം എല്ലാ സംസ്ഥാനങ്ങളും കഠിന പരിശ്രങ്ങള്‍ തുടങ്ങി. രാജ്യം മുഴുവനായും അടച്ചിട്ട അനുഭവവും ഇതാദ്യമായിരുന്നു. എല്ലാവരും വീടുകളിലേക്ക് ഒതുങ്ങി. പഠനം,ജോലി,ആഘോഷങ്ങള്‍ തുടങ്ങി ജീവിതത്തിന്റെ സമസ്ത മേഖലകളെയും കോവിഡ് ബാധിച്ചു.

sameeksha-malabarinews

സംസ്ഥാനത്ത് ആദ്യ ഘട്ടത്തില്‍ 3 പേര്‍ക്കാണ് രോഗം ബാധിച്ചത്. രണ്ടാം ഘട്ടത്തില്‍ വിദേശത്ത് നിന്ന് എത്തിയവരിലായിരുന്നു രോഗബാധ കൂടുതല്‍. ശേഷം സമൂഹവ്യാപനത്തിലേക്കെത്തി. ഇതിനിടയില്‍ ഒട്ടേറെപ്പേര്‍ക്ക് മഹാമാരിയില്‍ ജീവന്‍ നഷ്ടമായി. ആദ്യ ഘട്ടത്തില്‍ കോവിഡിനെ പിടിച്ചു നിര്‍ത്തിയ കേരളമാതൃകക്ക് ആഗോളതലത്തില്‍ തന്നെ പ്രശംസ ലഭിച്ചു. ഒരു വര്‍ഷം പിന്നിടുമ്പോള്‍ രോഗത്തെ ഫലപ്രദമായി പ്രതിരോധിക്കാന്‍ സാധിച്ച രാജ്യമായി ഇന്ത്യയും മാറി.ഇപ്പോള്‍ വീണ്ടും കേരളത്തില്‍ പ്രതിദിന രോഗികളുടെ എണ്ണം കൂടുകയാണ്.പ്രതീക്ഷയായി വാക്സിന്‍ എത്തിത്തുടങ്ങിയതാണ് ആശ്വാസം.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!