HIGHLIGHTS : Let's prepare a delicious chocolate coffee...
ആവശ്യമായ ചേരുവകള്‍:-
കാപ്പി – 1 കപ്പ്
കൊക്കോ പൗഡര്‍ – 2 ടേബിള്‍സ്പൂണ്‍
പഞ്ചസാര – 2 ടേബിള്‍സ്പൂണ്‍
ഉപ്പ് – ഒരു നുള്ള്
വാനില എസ്സെന്‍സ് – 1/2 ടീസ്പൂണ്‍
വിപ്പ്ഡ് ക്രീം – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:-
നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് ഒരു കപ്പ് കാപ്പി ഉണ്ടാക്കുക. ഒരു ചെറിയ പാത്രത്തില്‍ തയ്യാറാക്കിയ ചൂടുള്ള കാപ്പി, കൊക്കോ പൗഡര്‍, പഞ്ചസാര, ഉപ്പ് എന്നിവ എടുക്കുക. കുറഞ്ഞ ചൂടില്‍, കൊക്കോ പൊടിയും പഞ്ചസാരയും പൂര്‍ണ്ണമായും അലിഞ്ഞുപോകുന്നതുവരെ മിക്‌സ് ചെയ്യുക. ഇത് നന്നായ് ചൂടാക്കുക. ഒപ്പം തിളയ്ക്കാതെ നോക്കുക. ശേഷം വാനില എസ്സെന്‍സ് ചേര്‍ത്ത് നന്നായ് മിക്‌സ് ചെയ്യുക. ശേഷം ഒരു കപ്പില്‍ ചോക്ലേറ്റ് കോഫി പകുതി നിറയ്ക്കുക, അതിനുമുകളില്‍ വിപ്പിങ് ക്രീം ആഡ് ചെയ്യുക.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു