HIGHLIGHTS : A tapping worker was seriously injured in an attack by a wild elephant in Nilambur
നിലമ്പൂര്‍ മമ്പാട് കാട്ടാനയുടെ ആക്രമണത്തില്‍ ടാപ്പിംഗ് തൊഴിലാളിക്ക് ഗുരുതര പരുക്ക്. മമ്പാട് ഓടായിക്കല്‍ സ്വദേശി ചേര്‍പ്പുകല്ലില്‍ സ്വദേശി രാജനാണ് പരിക്കേറ്റത്. ഇന്ന് പുലര്‍ച്ചെ 3:30 ഓടെയായിരുന്നു ആക്രമണം നടന്നത്. ഇയാളുടെ കാല് ഒടിഞ്ഞ് തൂങ്ങിയ നിലയിലാണ്. രാജനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
പുലര്‍ച്ചെ മൂന്നരയ്ക്ക് ടാപ്പിംഗ് നടത്തുന്നതിനിടെ അപ്രതീക്ഷിതമായി കാട്ടാന ആക്രമിക്കുകയായിരുന്നു. ഇരുട്ടായതിനാല്‍ ആനയുടെ സാന്നിധ്യം തിരിച്ചറിയാന്‍ സാധിച്ചില്ല. പിന്നീട് നാട്ടുകാരെത്തിയാണ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയത്.

രണ്ട് ദിവസം മുമ്പ് അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ തമിഴ്‌നാട് സ്വദേശി കൊല്ലപ്പെട്ടിരുന്നു. തമിഴ്‌നാട് ചിന്നത്തടാകം സ്വദേശി രാജപ്പനാണ് മരിച്ചത്. പുളിയപ്പതിയില്‍ ജനവാസ മേഖലയിലായിരുന്നു ഒറ്റയാന്റെ ആക്രമണം.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു