Section

malabari-logo-mobile

ഭിന്നശേഷിക്കാരെ സമഭാവനയോടെ കാണണം: മന്ത്രി പി എ മുഹമ്മദ് റിയാസ്

HIGHLIGHTS : People with disabilities should be treated with empathy: Minister PA Muhammad Riaz

സഹതാപത്തോടെയല്ല, സമഭാവനയോടെയാണ് ഭിന്നശേഷിക്കാരെ കാണേണ്ടതെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കിടപ്പിലായ കുട്ടികളുടെയും രക്ഷിതാക്കളുടെയും സ്‌നേഹസംഗമം ‘ഹര്‍ഷം 2023’ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. മണ്ഡലത്തിലെ പൊതു ഇടങ്ങളും പൊതു സ്ഥാപനങ്ങളുമെല്ലാം കൂടുതല്‍ ഭിന്നശേഷി സൗഹൃദമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. ലോകത്ത് ഏത് സര്‍ക്കാരിനും മാതൃകയാക്കാവുന്ന നിലയില്‍ 2016 മുതല്‍ കേരളത്തിലെ സര്‍ക്കാര്‍ ഈ മേഖലയില്‍ ഇടപെട്ടിട്ടുണ്ട്. ഭിന്നശേഷി മേഖലയില്‍ പ്രത്യേകം പദ്ധതികള്‍ നടപ്പാക്കുന്ന എസ്എസ്‌കെയെ പ്രത്യേകം അഭിനന്ദിക്കുന്നതായി മന്ത്രി പറഞ്ഞു. കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി അനുഷ അധ്യക്ഷത വഹിച്ചു.

സമഗ്ര ശിക്ഷാ കോഴിക്കോട്, ബേപ്പൂര്‍ ഹൈ ടൈഡ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഭിന്നശേഷിക്കാരായ കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കുകയും കുട്ടികളിലും രക്ഷിതാക്കളിലും ആത്മവിശ്വാസം വര്‍ധിപ്പിക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

sameeksha-malabarinews

മണ്ണുര്‍ തരംഗ് റിസോര്‍ട്ടില്‍ നടന്ന പരിപാടിയില്‍ എസ്.എസ്.കെ ജില്ലാ പ്രൊജക്ട് കോ- ഓര്‍ഡിനേറ്റര്‍ ഡോ. എ.കെ. അബ്ദുള്‍ ഹക്കീം പദ്ധതി വിശദീകരിച്ചു. കടലുണ്ടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ ശിവദാസന്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ മുരളി മുണ്ടെങ്ങാട്ട്, ബിന്ദു പച്ചാട്ട്, ഡിപിഒ വി ടി ഷീബ, ബിപിസി ഒ പ്രമോദ്, ബിആര്‍സി ട്രെയിനര്‍ കെ സതീഷ്, ഫറോക്ക് എഇഒ എം ടി കുഞ്ഞിമൊയ്തീന്‍ കുട്ടി എന്നിവര്‍ സംസാരിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!