എറണാകുളത്ത് ഇല്ലിത്തോട് യുവാവിന്റെ ബൈക്കിന് മുമ്പില്‍ പുലി ചാടി

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

എറണാകുളം ഇല്ലിത്തോട് ബൈക്കിനു മുന്നിലേക്ക് പുലി വട്ടം ചാടി. ജോലികഴിഞ്ഞ് യുവാവ് വീട്ടിലേക്ക് മടങ്ങിവരവെയാണ് വട്ടച്ചോട് കയറ്റത്തില്‍ വെച്ച് പുലി വട്ടം ചാടിയതത്രെ. ആളില്ലാത്ത വിജനമായ പ്രദേശമാണ് ഇവിടം.

പുലി ഇറങ്ങിയതറിഞ്ഞ് നാട്ടുകാര്‍ വലിയ ഭീതിയിലാണ് ഇവിടെ കഴിയുന്നത്. ഇല്ലിത്തോട് ഒന്നാം ബ്ലോക്കിനും കാടപ്പാറ വനം വകുപ്പ് ചെക്ക് പോസ്റ്റിനും ഇടയിലുള്ള വനം വകുപ്പ് സ്ഥലമാണ് വട്ടച്ചോട് കയറ്റം.

രണ്ട് മാസത്തിലേറെയായി പ്രദേശത്ത് പുലി ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു. വിദ്യാലയങ്ങളിലേക്കും ജോലിക്കും മറ്റ് ആവശ്യങ്ങള്‍ക്കും പുറത്ത് പോകുന്നവര്‍ ഭയത്തോടെയാണ് ഇതുവഴി കടന്നുപോകുന്നത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top