തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ വഴലിയലില്‍ പട്ടാപകല്‍ നടുറോഡില്‍ പങ്കാളിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
പങ്കാളിയായ സിന്ധുവിനെ വെട്ടിക്കൊലപ്പെടുത്തിയ പ്രതി രാജേഷിനെയാണ് ജയിലില്‍ തൂങ്ങിമരിച്ച നിലിയില്‍ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം ഉണ്ടായത്.മൃതദേഹം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
ഈ കഴിഞ്ഞ വ്യാഴാഴ്ചയാണ് രാവിലെ ഒമ്പത് മണിയോടെ വഴയിലയിലെ റോഡിലൂടെ നടന്നുപോവുകയായിരുന്ന സിന്ധുവിനെ പ്രതി വെട്ടിക്കൊലപ്പെടുത്തിയത്. പന്ത്രണ്ട് വര്‍ഷമായി ഇരുവരും ഒന്നിച്ചാണ് കഴിഞ്ഞിരുന്നത്. എന്നാല്‍ ഒരു മാസത്തോളമായി അകല്‍ച്ചയിലായിരുന്നു. സിന്ധു അകന്ന് മാറുന്നുവെന്ന സംശയത്തെ തുടര്‍ന്നാണ് വെട്ടിക്കൊലപ്പെടുത്തിയതെന്ന് പ്രതി രാജേഷ് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




