Section

malabari-logo-mobile

മത്തി ദമ്മിട്ടത് തയ്യാറാക്കുന്ന വിധം

HIGHLIGHTS : How to prepare steamed sardines

തയ്യാറാക്കിയത്: ഷരീഫ


മത്തി ദമ്മിട്ടത്

ആവശ്യമുള്ള ചേരുവകൾ:-

sameeksha-malabarinews

1. മത്തി – 1 കിലോ
2.  ചുവന്നുള്ളി 20 എണ്ണം
ഇഞ്ചി ഒരു വലിയ കഷ്ണം
വെളുത്തുള്ളി 10 എണ്ണം
പച്ചമുളക് 3 എണ്ണം
പച്ച കുരുമുളക്  – 1 ടീസ്പൂൺ
ഉണക്ക നെല്ലിക്ക, പുളി – കുരുകളഞ്ഞ് ഒരു ചെറു നാരങ്ങ വലിപ്പത്തിൽ
പിരിയൻ വറ്റൽ മുളക് 6 എണ്ണം
ഉപ്പു പാകത്തിന്
കറിവേപ്പില മല്ലിയില ഒരു പിടി
കാശ്മീരി മുളകുപൊടി – 1 ടീസ്പൂൺ
മഞ്ഞൾ പൊടി – 1/2 ടീസ്പൂൺ
ഉലുവ 1/4 ടീസ്പൂൺ
ജീരകം 1/4 ടീസ്പൂൺ
വെളിച്ചെണ്ണ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:-

മത്തി വൃത്തിയാക്കി കഴുകിയെടുത്ത് മാറ്റിവെക്കുക.

ഇനി മസാല തയ്യാറാക്കാം.
പുളി വെള്ളത്തിലിട്ട് അരിച്ചെടുക്കുക. നെല്ലിക്ക, വറ്റൽ മുളക് , പച്ചമുളക് , ഇഞ്ചി , കുരുമുളക് , വറുത്തെടുത്ത ഉലുവ , ജീരകം എന്നിവ പുളി അരിച്ചെടുത്ത വെള്ളം ചേർത്ത് മിക്സിയിൽ നന്നായി അരച്ചെടുക്കുക. ശേഷം ബാക്കിയുള്ള ചേരുവ കൂടി ചേർത്ത് നന്നായി അരച്ചെടുക്കുക. അതിലേക്ക് ഉപ്പും വെളിച്ചെണ്ണയും ചേർത്ത് നന്നായി മിക്സ് ചെയ്യുക.

ഈ മിക്സിലേക്ക് മത്തി ഓരോന്നായി വച്ച് ഉള്ളിലേക്ക് മസാല ആവുന്ന വിധത്തിൽ ചേർക്കുക.

മൺചട്ടിയിൽ വെളിച്ചെണ്ണ പുരട്ടി ഒരു വാഴയില വാട്ടിയെടുത്തത് ചട്ടിയിലേക്ക് വെക്കുക.  ശേഷം കുറച്ചു വെളിച്ചെണ്ണ ചേർത്ത് അതിലേക്ക് മസാല മിക്സ് ചെയ്ത മത്തി വെയ്ക്കുക. ശേഷം ബാക്കിയുള്ള അരപ്പ് അതിന് മുകളിൽ  ചേർക്കുക. മറ്റൊരു വാഴയില കൊണ്ട് മൂടി അടപ്പ് വെച്ച് ചെറുതീയിൽ വേവിക്കുക.  ഏകദേശം വെന്ത് വരുമ്പോൾ അടപ്പിന് മുകളിൽ കുറച്ച് കണൽ ഇട്ട് വെള്ളം വറ്റിച്ചെടുക്കുക.

സ്വാദിഷ്ടമായ മത്തി ദമ്മിട്ടത് തയ്യാർ..

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!