ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റിനോടനുബന്ധിച്ച് സംഘടിപ്പിച്ച മിനി മാരത്തോണ്‍ പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ഫ്‌ലാഗ് ഓഫ് ചെയ്തു. ബേപ്പൂര്‍ കയര്‍ ഫാക്ടറിയില്‍ നിന്നാരംഭിച്ച മാരത്തോണ്‍ ബേപ്പൂര്‍ പുലിമുട്ട് ബീച്ചില്‍ അവസാനിച്ചു.
ബേപ്പൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളടക്കം നൂറിലധികം പേര്‍ വര്‍ണ്ണബലൂണുകളുമായി മാരത്തോണില്‍ പങ്കെടുത്തു.
വാര്‍ഡ് കൗണ്‍സിലര്‍മാരായ കെ സുരേശന്‍, കെ രാജീവ്, വാടിയില്‍ നവാസ്, ടൂറിസം വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ടി.ജി അഭിലാഷ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ രാജഗോപാല്‍, സെക്രട്ടറി സുലൈമാന്‍, വാട്ടര്‍ ഫെസ്റ്റ് പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ കെ.ആര്‍ പ്രമോദ്, ടി രാധാഗോപി, വാട്ടര്‍ ഫെസ്റ്റ് സംഘാടക സമിതി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




