ദോഹ: ഖത്തര്‍ ലോകകപ്പിന്റെ ഫൈനല്‍ പോരാട്ടം കാണാന്‍ മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാലും.
ഖത്തര്‍ മിനിസ്ട്രിയുടെ അതിഥിയായാണ് താരം മത്സരം കാണാനായി എത്തിയിരിക്കുന്നത്.
ലോകകപ്പ് ഖത്തര്‍ മനോഹരമായാണ് സംഘടിപ്പിച്ചിരിക്കുന്നതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. തനിക്ക് അങ്ങനെയൊരു ഫേവറേറ്റ് ടീം ഇല്ലെന്നും ഖത്തര്‍ മിനിസ്ട്രിയുടെ അതിഥിയായാണ് അര്‍ജന്റീന ഫ്രാന്‍സ് പോരാട്ടം കാണാന്‍ എത്തിയതെന്നും അദേഹം പ്രതികരിച്ചു.
ലോകകപ്പ് ഇതിന് മുമ്പും ബ്രസീലില്‍ വെച്ച് കണ്ടിട്ടുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഖത്തര്‍ അവിശ്വസനീയമായ മികവോടെയാണ് ലോകകപ്പ് സംഘടിപ്പിച്ചിരിക്കുന്നത്. മൊറോക്കയില്‍ നിന്നാണ് താന്‍ ഇപ്പോള്‍ വരുന്നതെന്നും മത്സരം കഴിഞ്ഞാല്‍ ഉടനെ തിരിച്ചുപോകും . മത്സരത്തില്‍ ആര് ജയിക്കും എന്നത് പറയാനാവില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




