Section

malabari-logo-mobile

മെറ്റീരിയല്‍സിന്റെ സ്തംഭനാവസ്ഥയില്‍ പ്രതിഷേധിച്ച് ലെന്‍സ്‌ഫെഡ്

HIGHLIGHTS : Lensfed protesting the stagnation of materials

പരപ്പനങ്ങാടി:അനിയന്ത്രിയായി ഇടക്കിടെയുള്ള വിലവര്‍ദ്ധനവും ഇപ്പോഴുള്ള മെറ്റീരിയല്‍സിന്റെ സതംഭനാവസ്ഥയും ഉടനടി പരിഹരിക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ അടിയന്തിരമായി ഇടപെടേണ്ടതുണ്ടെന്ന് തിരൂരങ്ങാടി ഏരിയകമ്മറ്റി യോഗം ആവശ്യപ്പെട്ടു.നിര്‍മ്മാണമേഖല തന്നെ സ്തംഭിക്കുന്ന സ്ഥിതി വിശേഷം ഉണ്ടായിരിക്കുകയാണ്.

കെട്ടിട ഉടമകളെ മാത്രമല്ല നിര്‍മ്മാണമേഖലയിലെ തൊഴിലാളികളേയും നിരവധി കുടുംബങ്ങളേയും വരെ പട്ടിണിയിലാക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. പരപ്പനങ്ങാടി ഹൗസിംഗ് സൊസൈറ്റിയില്‍ വെച്ച് നടന്ന യോഗത്തില്‍ ഏരിയ പ്രസിഡണ്ട് റിയാസ് വി.എം അധ്യക്ഷത വഹിച്ചു.

sameeksha-malabarinews

മൂന്നിയൂര്‍ പഞ്ചായത്തില്‍ CRZ നിയന്ത്രണങ്ങള്‍ക്ക് ഇളവു വരുത്തുന്നതിന് ഫലപ്രദമായി ഇടപെട്ട പഞ്ചായത്ത് ഭരണസമിതിയെ യോഗം അനുമോദിച്ചു.

യോഗത്തില്‍ ഏരിയ സെക്രട്ടറി ഹര്‍ഷല്‍ ടി പി സ്വാഗതം പറഞ്ഞു.സംസ്ഥാന സമിതിയംഗം സനില്‍ നടുവത്ത്, ജില്ല വൈ.പ്രസിഡണ്ട് മുഹമ്മദ് അമീര്‍, മുന്‍ സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഇഖ്ബാല്‍, ഗിരീഷ് തോട്ടത്തില്‍, അഷ്‌റഫ് കെ.പി, രജീഷ് ചേളാരി, എന്നിവര്‍ സംസാരിച്ചു. അബ്ദുള്‍ അസീസ് നന്ദി രേഖപ്പെടുത്തി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!