ക്രിസ്തുമസിനോടനുബന്ധിച്ച് വിപണിയിലെ ക്രമക്കേടുകള്‍ കണ്ടെത്തുന്നതിനായി ലീഗല്‍ മെട്രോളജി വകുപ്പ് ഡിസംബര്‍ 24വരെ മിന്നല്‍ പരിശോധന നടത്തും.
അളവുതൂക്ക സംബന്ധമായ പരാതികള്‍ പരിഹരിക്കുന്നതിനായി മഞ്ചേരി മിനി സിവില്‍ സ്റ്റേഷനില്‍ കണ്‍ട്രോള്‍ റൂം ആരംഭിക്കും. അളവില്‍ കുറവ്, മുദ്ര പതിപ്പിക്കാത്തതും കൃത്യതയില്ലാത്തതുമായ അളവുതൂക്ക ഉപകരണങ്ങള്‍ ഉപയോഗിക്കുക, പാക്കേജുകളില്‍ നിര്‍മാതാവിന്റെ/ഇറക്കുമതി ചെയ്ത സ്ഥാപനത്തിന്റെ മേല്‍വിലാസം രേഖപ്പെടുത്താതിരിക്കുക, എം.ആര്‍.പിയെക്കാള്‍ അധിക തുക ഈടാക്കുക തുടങ്ങിയ ക്രമക്കേടുകളില്‍ പരാതിപ്പെടാം.
പരാതികള്‍ കണ്‍ട്രോള്‍ റൂം: 0483 2766157, ഇന്‍സ്‌പെക്ടര്‍ മഞ്ചേരി സര്‍ക്കിള്‍ 2 : 8281698095, തിരൂര്‍ സര്‍ക്കിള്‍ 1: 8281698096, തിരൂര്‍ സര്‍ക്കിള്‍ 2 : 8281698097, തിരൂരങ്ങാടി: 8281698098, പൊന്നാനി:8281698099, നിലമ്പൂര്‍: 8281698101, പെരിന്തല്‍മണ്ണ: 8281698102, കൊണ്ടോട്ടി: 9400064089, ഇന്‍സ്‌പെക്ടര്‍ ഫ്‌ലെയിങ് സ്‌ക്വാഡ്: 9188525708 എന്നീ നമ്പറുകളില്‍ അറിയിക്കാം.




