താനൂരില്‍ വളര്‍ച്ചയെത്താത്ത ചെറുമീനുകളെ പിടികൂടിയവര്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചു

താനൂര്‍: മത്സ്യബന്ധന ഹാര്‍ബറില്‍ നിയമ വിരുദ്ധമായി ചെറുമത്സ്യങ്ങളെ പിടിച്ചവര്‍ക്കെതിരെ ഫിഷറീസ് വകുപ്പ്, കോസ്റ്റല്‍ പോലീസ് സംയുക്ത പട്രോളിങ്ങില്‍ നിയമ നടപടി സ്വീകരിച്ചു.

മിനിമം ലീഗല്‍ സൈസില്‍ (11cm) താഴെയുള്ള 4000 kg തിരിയന്‍ ചമ്പാന്‍ (അയല ചെമ്പാന്‍) ചെറിയമത്സ്യം എന്നിവ കണ്ടു കെട്ടി നശിപ്പിക്കുകയും തുടര്‍ നിയമ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.

വളര്‍ച്ച എത്താത്ത ചെറുമത്സ്യങ്ങള്‍ മത്തി (10 cm താഴെ ), അയല (14 cm താഴെ) തിരിയന്‍ ചമ്പാന്‍ (11cm) പിടിക്കുന്നത് മത്സ്യ സമ്പത്തിന് വിഘാധമാകുന്നതും മത്സ്യശോഷണത്തിനു കാരണമാകുന്നതുമാണ്. ആയതിനാല്‍ ചെറുമത്സ്യങ്ങളെ പിടിക്കുന്നതില്‍ നിന്നും മത്സ്യത്തൊഴിലാളികള്‍ പിന്മാറണമെന്നും, ആയതു മത്സ്യസമ്പത്തു നശിപ്പികുകയേ ഉളളൂ എന്നും കഴിഞ്ഞ വര്‍ഷം വളര്‍ച്ച എത്താത്ത ചെറു മത്സ്യങ്ങള്‍ പിടിക്കാത്തത് മൂലം ഈ വര്‍ഷം നല്ല രീതിയില്‍ മത്തി, അയല എന്നിവ മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിച്ചിരുന്നു എന്നും ഫിഷറീസ് അധികൃതര്‍ വ്യക്തമാക്കി.

വരും ദിവസങ്ങളിലും KMFR നിയമത്തിനു എതിരായി ചെറുമത്സ്യങ്ങളെ പിടിക്കല്‍, രജിസ്ട്രേഷന്‍ ലൈസന്‍സ് ഇല്ലാതെയുള്ള മത്സ്യ ബന്ധനം എന്നിവക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും 2.5 ലക്ഷം രൂപ വരെ പിഴ ഈടാക്കുകയും യാനത്തിലെ മത്സ്യം കണ്ടു കെട്ടി നിയമ നടപടി ചെയ്യുന്നതുമാണ് എന്ന് മലപ്പുറം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ടി.ആര്‍ രാജേഷിന്റെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ താനൂര്‍ ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ മുഹമ്മദ് സജീര്‍ ടി, കോസ്റ്റല്‍ പോലീസിലെ SCPO മനോജ്, CPO അബ്ദുള്‍ നൗഫല്‍.സീ റസ്‌ക്യൂ ഗാര്‍ഡ്, നൗഷാദ്, സവാദ്.ഗ്രൗണ്ട് റെസ്‌ക്യൂ ഗാര്‍ഡ് മുസ്തഫ, റാഫി എന്നിവരുള്‍പെട്ട സംഘമാണ് നിയമനടപടി സ്വീകരിച്ചത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top