ഗരീബ് രഥ് ട്രെയിനുകളില്‍ എസി ഇക്കണോമി കോച്ചുകള്‍

കൊല്ലം: ഗരീബ് രഥ് ട്രെയിനുകളിലെ പഴയ കോച്ചുകള്‍ പൂര്‍ണമായും പിന്‍വലിച്ച് ആധുനിക സൗകര്യങ്ങളുള്ള എസി ഇക്കണോമി എല്‍എച്ച്ബി കോച്ചുകള്‍ ഏര്‍പ്പെടുത്താന്‍ റെയില്‍വേ ബോര്‍ഡ് തീരുമാനം.
നിലവില്‍ രാജ്യത്ത് 52 ഗരീബ് രഥ് ട്രെയിനുകളുണ്ട്. എസി ഇക്കണോമി കോച്ചുകളുടെ നിര്‍മാണം കപൂര്‍ത്തലയിലെ റെയില്‍ കോച്ച് ഫാക്ടറി, ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി, റായ്ബറേലിയിലെ കോച്ച് ഫാക്ടറി എന്നിവിടങ്ങളില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുന്നു. ഇപ്പോള്‍ത്തന്നെ ചില ഗരീബ് രഥ് ട്രെയിനുകളില്‍ എല്‍എച്ച്ബി കോച്ചുകള്‍ ഏര്‍പ്പെടുത്തിയിട്ടു ണ്ട്. ഇതിനേക്കാള്‍ കുടുതല്‍ സൗ കര്യങ്ങളുള്ള കോച്ചുകളാണ് ബാ ക്കിവരുന്ന ഗരീബ് രഥ് ട്രെയിനുകളില്‍ ഏര്‍പ്പെടുത്തുക.

അടുത്ത മാസംമുതല്‍ ഇത് ഘട്ടംഘട്ടമായി നടപ്പാക്കിത്തുട ങ്ങും. നിലവില്‍ ഗരീബ് രഥിലെ കോച്ചുകള്‍ ചെന്നൈയിലെ ഇന്റ് ഗ്രല്‍ കോച്ച് ഫാക്ടറിയില്‍ നിര്‍മി റെയില്‍വേ പൂര്‍ണമായി ഉപേക്ഷിച്ചിരുന്നു. നിലവില്‍ ഗരീബ് രഥില്‍ തേര്‍ ഡ് എസി, സെക്കന്‍ഡ് ക്ലാസ് എസി, എസി ചെയര്‍ കാറുകള്‍ എന്നിവയാണുള്ളത്. ഓരോ കോച്ചിലും 72 ബര്‍ത്തുമുണ്ട്. എന്നാല്‍, ഇക്കണോമി ക്ലാസ് രീതിയിലേയ്ക്കു മാറുമ്പോള്‍ ഗരീബ് രഥ് ട്രെയിനുകളില്‍ 18 തേര്‍ഡ് എസി ഇക്കണോമി കോച്ചുകള്‍ ഉള്‍പ്പെടെ 20 കോച്ചുകള്‍ ഉണ്ടാ കും. ഇവയില്‍ ഓരോന്നിലും 82 ബര്‍ത്തും ഉണ്ടാവും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top