
തിരൂര്‍: സ്‌കൂള്‍ പരിസരത്തെ കടകളില്‍ വില്‍പ്പന നടത്തുന്ന പുളി അച്ചാര്‍ കഴിച്ച കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം. ഭക്ഷ്യസുരക്ഷാ വകുപ്പ് നടപടി ആരംഭിച്ചു. പുളി അച്ചാര്‍ കഴിച്ച് ചില കുട്ടികള്‍ക്ക് ദേഹാ സ്വാസ്ഥ്യം അനുഭവപ്പെട്ടെന്നും കുട്ടികള്‍ കോഴിക്കോട് മെഡി ക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണെന്നുമുള്ള വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് തിരൂര്‍ ഭക്ഷ്യസുരക്ഷാ ഓഫീസര്‍ എം എന്‍ ഷംസിയയുടെ നേതൃത്വത്തില്‍ തിരൂരിലും പരിസരത്തുമുള്ള കടകളില്‍ പരിശോധന നടത്തിയത്. സാമ്പിള്‍ ശേഖരിച്ച് കോഴിക്കോട് റീജണല്‍ ഫുഡ് അനലിറ്റിക്കല്‍ ലാബിലേക്ക് പരിശോധനക്കായി അയച്ചു. റിപ്പോര്‍ട്ട് വരുന്നതുവരെ ഈ അച്ചാര്‍ വില്‍പ്പന നടത്തരുതെന്ന് വ്യാപാരികള്‍ക്ക് നിര്‍ദേശം നല്‍കി.
സ്‌കൂള്‍ പരിസരങ്ങളിലും മറ്റും കടകളില്‍ വില്‍പ്പന നടത്തുന്ന മിഠായികളും അച്ചാറുകളും ഗുണനിലവാരം ഉറപ്പുവരുത്തണമെന്നും ഇത് വാങ്ങുമ്പോള്‍ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ആരോഗ്യത്തിന് ഹാനികരമല്ല എന്നത് തിരിച്ചറിഞ്ഞ് വാങ്ങണമെന്നും ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




