
കോഴിക്കോട്: ഫ്‌ളാറ്റില്‍ നിന്ന് ആഭരണവും മൊബൈല്‍ ഫോണും മോഷ്ടിച്ചയാള്‍ പിടിയില്‍. കൊണ്ടോട്ടി പനച്ചിക്കല്‍ സജാദിനെ (24) യാണ് ചേവായൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മലാപ്പറമ്പിലെ ഫ്‌ളാറ്റില്‍
ല്‍നിന്ന് ഞായറാഴ്ചയാണ് ഒരുലക്ഷം രൂപ വിലവരുന്ന രത്‌നവളയും മൊബൈല്‍ ഫോണും മോഷ്ടിച്ചത്. മോഷണവസ്തുക്കള്‍ പ്രതിയില്‍ നിന്ന് കണ്ടെടുത്തു. ഫ്‌ളാറ്റില്‍
പ്ലംബിങ്, ഇലക്ട്രിക് ജോലികള്‍ക്ക് എത്താറുണ്ടായിരുന്ന പ്രതിക്ക് എല്ലാവരുമായി പരിചയമുണ്ടായിരുന്നു.
ഉടമയില്‍നിന്ന് നഷ്ടപ്പെട്ട താക്കോല്‍ ഉപയോഗിച്ചാണ് ഫ്‌ലാറ്റിന്റെ അകത്തുകയറിയത്. ആദ്യം മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടെങ്കിലും പൊലീസിനെ അറിയിച്ചിരുന്നില്ല.. ഞായറാഴ്ച വളകുടി നഷ്ടമായതോടെയാണ് ചേവായൂര്‍ പൊലീസില്‍ പരാതി മോഷണം നടത്തിയത് ഫ്‌ലാറ്റില്‍ പ്ലംബിങ്, ഇലക്ട്രിക് ജോലികള്‍ ചെയ്തിരുന്ന യുവാവ് നല്‍കിയത്.
മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നറിഞ്ഞ പൊലീസ് പിന്തുടര്‍ന്ന് സജാദിനെ പിടികൂടി ചോദ്യംചെയ്യുകയായിരുന്നു. ആഭരണവും മൊബൈലും കസ്റ്റഡിയിലെടു ത്തു. എസ്ഐമാരായ നിമിന്‍ കെ ദിവാകരന്‍, സജി എന്നിവരാണ് അന്വേഷകസംഘത്തിലുണ്ടായിരുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




