പരപ്പനങ്ങാടി: പാഴ് വസ്തുക്കളില്‍ നിന്നും കളിപ്പാട്ടങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള പരിശീലനം നല്‍കി. ഉള്ളണം എ എം യു പി സ്‌കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് പാഴ് വസ്തുക്കള്‍ ഉപയോഗിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് കളിപ്പാട്ട നിര്‍മ്മാണ പരിശീലനം നല്‍കിയത്.
വിദ്യാര്‍ത്ഥികളുടെ സര്‍ഗാത്മക കഴിവുകള്‍ പ്രോത്സാഹിപ്പിക്കുക, മാലിന്യ സംസ്‌കരണത്തിന്റെ പ്രാധാന്യം കുട്ടികള്‍ തിരിച്ചറിയുക തുടങ്ങിയവയാണ് ഈ പരിശീലനത്തിന്റെ പ്രധാന ലക്ഷ്യം. കളിപ്പാട്ട നിര്‍മ്മാണ പരിശീലനം ഉള്ളണം എ എം യു പി സ്‌കൂളിലെ പ്രധാന അധ്യാപകന്‍ അബ്ദുല്‍ കരീം മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
പ്രശസ്ത ഇന്‍ഡസ്ട്രിയല്‍ ഡിസൈനറും എന്‍ജിനീയറുമായ സുബിദ് അഹിംസ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കി. എസ് ആര്‍ ജി കണ്‍വീനര്‍ ഷൗക്കത്തലി മാസ്റ്റര്‍, സ്റ്റാഫ് സെക്രട്ടറി സക്കറിയ മാസ്റ്റര്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. സീഡ് ക്ലബ് കോര്‍ഡിനേറ്റര്‍ എ.കെ സബീഹ,ഹരിത സേന കോര്‍ഡിനറ്റര്‍ അല്‍ത്താഫ് പത്തൂര്‍
എന്നിവര്‍ പ്രോഗ്രാമിന് നേതൃത്വം നല്‍കി. ക്ലബ്ബ് ഭാരവാഹികളായ അശ്വന്ത് കുമാര്‍.എ, ആയിഷ സഹ് വ.പിഎം, ഇല്‍ഫ, ഫാത്തിമ ശബ. പി കെ, ലുബാബ എന്നിവര്‍ സംസാരിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




