മലപ്പുറത്ത് ഉപതെരഞ്ഞെടുപ്പില്‍ നാലു വാര്‍ഡുകളിലും യുഡിഎഫിന് വിജയം

മലപ്പുറം: ഉപതെരഞ്ഞെടുപ്പ് നടന്ന മലപ്പുറം ജില്ലയിലെ നാല് തദ്ദേശ വാര്‍ഡുകളിലും യുഡിഎഫിന് വിജയം.

പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്തിലെ ചെമ്മാണിയോട് (ഡിവിഷന്‍ 2), ചുങ്കത്തറ ഗ്രാമപഞ്ചായത്തിലെ കളക്കുന്ന് (വാര്‍ഡ് 14), തുവ്വൂര്‍ ഗ്രാമപഞ്ചായത്തിലെ അക്കരപ്പുറം (വാര്‍ഡ് 11), പുഴക്കാട്ടിരി ഗ്രാമപഞ്ചായത്തിലെ കട്ടിലശ്ശേരി (വാര്‍ഡ് 16) എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

ചുങ്കത്തറ പഞ്ചായത്തിലെ കളക്കുന്ന് വാര്‍ഡില്‍ അംഗത്തിന് കൂറുമാറ്റ നിരോധ നിയമപ്രകാരം അയോഗ്യതയുണ്ടായതോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്. ഇവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി മൈമൂനയാണ് വിജയിച്ചത്.

പെരിന്തല്‍മണ്ണ ബ്ലോക്ക്പഞ്ചായത്ത് ചെമ്മാണിയോട് യുഡിഎഫ് സ്ഥാനാര്‍ത്ഥി മുന്‍ഷീര്‍.യൂ വാണ് വിജയിച്ചത്. പുഴക്കാട്ടിരി പഞ്ചായത്തിലെ വാര്‍ഡ് 15 ല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അബ്ദുള്‍ അസീസാണ് വിജയിച്ചത്. തുവ്വൂര്‍ പഞ്ചായത്തിലെ 11 ാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി തയ്യില്‍ അയ്യപ്പന്‍ ആണ് വിജയിച്ചത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top