Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; പരീക്ഷാഫലം

HIGHLIGHTS : Calicut University News; Exam Result

പരീക്ഷാഫലം

മൂന്നാം സെമസ്റ്റര്‍ എം.സി.എ., എം.എ. ജേണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷന്‍ നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ബി.ടെക്. (2019 സ്‌കീം) എട്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2023 റഗുലര്‍ പരീക്ഷയെഴുതിയവരില്‍ 2019 പ്രവേശനം പ്രിന്റിങ് ടെക്‌നോളജി ഒഴികെയുള്ളവയുടെ ഫലം പ്രസിദ്ധീകരിച്ചു.

sameeksha-malabarinews

വിദൂരവിഭാഗം മൂന്നാം സെമസ്റ്റര്‍ എം.എസ് സി. മാത്തമാറ്റിക്‌സ് നവംബര്‍ 2021 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

പുനര്‍മൂല്യനിര്‍ണയഫലം

വിദൂരവിദ്യാഭ്യാസ വിഭാഗം ബി.എസ് സി. പ്രിന്റിങ് ടെക്‌നോളജി ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2014, രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2015, മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2015, നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2016, അഞ്ചാം സെമസ്റ്റര്‍ നവംബര്‍ 2016, ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2017 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലങ്ങള്‍ പ്രസിദ്ധീകരിച്ചു.

പരീക്ഷാ രജിസ്‌ട്രേഷന്‍

ഒന്നാം സെമസ്റ്റര്‍ എം.വോക്. അപ്ലൈഡ് ബയോടെക്‌നോളജി, മള്‍ട്ടിമീഡിയ, സോഫ്റ്റ് വെയര്‍ ഡെവലപ്‌മെന്റ്, സോഫ്റ്റ് വെയര്‍ ഡെവലപ്‌മെന്റ് വിത് സ്‌പെഷ്യലൈസേഷന്‍ ഇന്‍ ഡാറ്റ അനലറ്റിക്‌സ് നവംബര്‍ 2022 റഗുലര്‍ പരീക്ഷക്ക് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്ക് വെബ്‌സൈറ്റില്‍. പിഴയില്ലാതെ 21 വരെയും 180 രൂപ പിഴയോടെ 23 വരെയും അപേക്ഷിക്കാം.

പ്രോജക്ട് പരിശോധന

മൂന്നാം സെമസ്റ്റര്‍ എം.ടെക്. നാനോ സയന്‍സ് ആന്‍ഡ് ടെക്‌നോളജി നവംബര്‍ 2022 പരീക്ഷയുടെ പ്രൊജക്ട് പരിശോധന 23-ന് സര്‍വകലാശാലാ പഠനവകുപ്പില്‍ നടക്കും.

പരീക്ഷാ ടൈം ടേബിള്‍

രണ്ടാം സെമസ്റ്റര്‍ ബി.എഡ്. സ്‌പെഷ്യല്‍ എജ്യുക്കേഷന്‍ (ഹിയറിങ് ഇംപയര്‍മെന്റ്) 2020 പ്രവേശനം മുതലുള്ളവരുടെയും രണ്ടാം സെമസ്റ്റര്‍ ബി.എഡ്. (ഇന്റലക്ച്വല്‍ ഡിസെബിലിറ്റി) 2021 പ്രവേശനക്കാരുടെയും ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ സെപ്റ്റംബര്‍ ഏഴിനും യഥാക്രമം നാലാം സെമസ്റ്റര്‍ പരീക്ഷകള്‍ സെപ്റ്റംബര്‍ എട്ടിനും തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍.

പി.ജി. പ്രവേശനം: അപേക്ഷ തിരുത്താം 14 വരെ

2023-24 അധ്യയന വര്‍ഷത്തെ പി.ജി. ഏകജാലക പ്രവേശനത്തോടനുബന്ധിച്ച് വെയ്റ്റിംഗ് റാങ്ക് ലിസ്റ്റ് കോളേജുകള്‍ക്ക് കൈമാറുന്നതിന് മുന്‍പായി  നേരത്തെ സമര്‍പ്പിച്ച അപേക്ഷയില്‍ എല്ലാ വിധ തിരുത്തലുകള്‍ (മൊബൈല്‍ നമ്പര്‍, ഇമെയില്‍ ഐഡി, ഡിഗ്രി രജിസ്റ്റര്‍ നമ്പര്‍ എന്നിവ ഒഴികെ) വരുത്തുന്നതിനുള്ള സൗകര്യം 14-ന് വൈകീട്ട് 5 മണിവരെ നീട്ടി. ഒരു തവണ മാത്രമേ എഡിറ്റ് ചെയ്യാനാകൂ എന്നതിനാല്‍ ശ്രദ്ധയോടെ എല്ലാ തിരുത്തലുകളും വരുത്തിയതിന് ശേഷം മാത്രമേ അപേക്ഷ പൂര്‍ത്തീകരിക്കുവാന്‍ പാടുള്ളൂ. പി.ജി. ക്യാപ് ലേറ്റ് രജിസ്ട്രേഷനുള്ള സൗകര്യവും 14-ന് വൈകീട്ട് 5 മണിവരെ ലഭ്യമായിരിക്കും.

നവകേരള പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ്

മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പില്‍ കാലിക്കറ്റ് സര്‍വകലാശാലയിലെ കേന്ദ്രത്തിലുള്ള ഒഴിവിലേക്ക് അപേക്ഷിക്കാം. എന്‍.കെ.പി.ഡി.എഫ്.-സിയു04 എന്ന  തസ്തികയിലാണ് ഒഴിവ്.
ഫിസിക്‌സ്, കെമിസ്ട്രി, നാനോടെക്‌നോളജി എന്നിവയിലേതെങ്കിലും പി.എച്ച്.ഡി. നിര്‍ബന്ധ യോഗ്യതയാണ്. അപേക്ഷകള്‍ പ്രൊ വൈസ് ചാന്‍സലര്‍, കാലിക്കറ്റ് സര്‍വകലാശാല, കാലിക്കറ്റ് സര്‍വകലാശാല പി.ഒ., മലപ്പുറം എന്ന വിലാസത്തില്‍ തപാലിലോ pvcoffice@uoc.ac.in ഇമെയിലിലോ 19 വരെ സ്വീകരിക്കും. വിശദ വിജ്ഞാപനം വെബ്‌സൈറ്റില്‍.

വിദൂരവിഭാഗം ബിരുദ-പി.ജി. പ്രവേശനം: സെപ്റ്റംബര്‍ 16 വരെ അപേക്ഷിക്കാം

കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ ബിരുദ-പി.ജി. പ്രവേശനത്തിന് സെപ്റ്റംബര്‍ 16 വരെ പിഴയില്ലാതെ അപേക്ഷിക്കാം. 100 രൂപ പിഴയോടെ 21 വരെയും 500 രൂപ പിഴയോടെ 26 വരെയും 1000 രൂപ പിഴയോടെ സെപ്റ്റംബര്‍ 30 വരെയും അപേക്ഷിക്കാം. അപേക്ഷാ ലിങ്ക്, കോഴ്‌സ് വിവരങ്ങളും വിജ്ഞാപനവും വിദൂരവിദ്യാഭ്യാസ വിഭാഗം വെബ്‌സൈറ്റില്‍ (sdeuoc.ac.in). ഫോണ്‍: 0494 2407356, 2400 288, 2660600.

ഗസ്റ്റ് അധ്യാപക അഭിമുഖം

കാലിക്കറ്റ് സര്‍വകലാശാലാ ഭൗതികശാസ്ത്ര പഠനവകുപ്പില്‍ അസി. പ്രൊഫസര്‍ തസ്തികയിലേക്ക് മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കാന്‍ പട്ടിക തയ്യാറാക്കുന്നു. താത്പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 17-ന് രാവിലെ 10 മണിക്ക് പഠനവകുപ്പില്‍ അഭിമുഖത്തിന് ഹാജരാകണം.

സി.ഡി.എം.ആര്‍.പിക്ക് സ്വന്തം കെട്ടിടം പരിഗണനയില്‍- വി.സി.

കാലിക്കറ്റ് സര്‍വകലാശാലയുടെ സി.ഡി.എം.ആര്‍.പിക്ക് എല്ലാ സൗകര്യങ്ങളോടെയും സ്വന്തമായി കെട്ടിടം പണിയുന്ന കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്ന് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പറഞ്ഞു. ബുദ്ധി വികാസ വൈകല്യമുള്ളവരെ അവകാശങ്ങള്‍ക്കായി വാദിക്കാന്‍ സ്വയം പ്രാപ്തരാക്കുന്നതിന് സി.ഡി.എം.ആര്‍.പി. സംഘടിപ്പിച്ച ഏകദിന പരിശീലനപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദേശീയപാതയോരത്ത് ചെട്ട്യാര്‍മാടാണ് ഇതിനായി സ്ഥലം പരിഗണിക്കുന്നത്. സര്‍വകലാശാലക്ക് ലഭിക്കാനുള്ള ഫണ്ടില്‍ ഉള്‍പ്പെടുത്തി കെട്ടിടം നിര്‍മിക്കുന്നതിനാണ് ശുപാര്‍ശ. എപ്പോഴാണ് നാം വെല്ലുവിളികള്‍ നേരിടുന്ന സഹജീവികളുടെ അവകാശങ്ങളെ ഉള്‍ക്കൊള്ളുന്നത് അപ്പോള്‍ മാത്രമേ നാം പുരോഗമന സമൂഹമായി മാറൂവെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് അധ്യക്ഷനായി. ജില്ലാ സാമൂഹിക നീതി ഓഫീസര്‍ ഷീബ മുംതാസ് മുഖ്യാതിഥിയായിരുന്നു. സി.ഡി.എം.ആര്‍.പി. ഡയറക്ടര്‍ ഡോ. കെ. മണികണ്ഠന്‍, ജോ. ഡറക്ടര്‍ എ.കെ. മിസ്ഹബ്, സൈക്കോളജി പഠനവകുപ്പ് മേധാവി ഡോ. രജനി രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
സി.ഡി.എം.ആര്‍.പി. വഴി പരിശീലനം നേടി ഭിന്നശേഷിക്കാരുടെ പ്രശ്‌നങ്ങളില്‍ ഇടപെടലുകള്‍ നടത്തിയ സി.കെ. ഫാഹിസ്, വി.പി. അശ്വിന്‍ എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!