ഹൈവേകളില്‍ നിര്‍മാണ സാമഗ്രികള്‍ മോഷ്ടിച്ച് കടത്തുന്ന സംഘത്തിലെ പ്രധാനി പിടിയില്‍

എലത്തൂര്‍: ഹൈവേകളില്‍ നിര്‍മാണ സാമഗ്രികള്‍ മോഷ്ടിച്ച് കടത്തുന്ന സംഘത്തിലെ പ്രധാനി പിടിയില്‍. മലപ്പുറം ഐക്കരപ്പടിയിലുള്ള പീലിപ്പുറത്ത് മുഹമ്മദ് ഹാരിസാണ് അറസ്റ്റിലായത്.

വെങ്ങളം രാമനാട്ടുകര ബൈപാസ് നിര്‍മാണപ്രവൃത്തി ഏറ്റെടുത്ത കെഎംസി കണ്‍സ്ട്രക്ഷന്‍ ലിമിറ്റഡിന്റെ ഹൈവേ നിര്‍മാണത്തിനായുള്ള സാമഗ്രികള്‍ സൂക്ഷിച്ചുവയ്ക്കുന്ന പുറക്കാട്ടിരിയില്‍ നിന്ന് തിങ്കള്‍ പുലര്‍ച്ചെ 1.30ന് മോഷണം നടന്നിരുന്നു.

എലത്തുര്‍ സിഐ കെ ആര്‍ രഞ്ജിത്ത്, എസ്‌ഐ ഹരീഷ്‌കുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ രൂപേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top