യുവാവിനെ കുത്തി സ്‌കൂട്ടറുമായി കടന്ന പിതാവും മകനും സുഹൃത്തും പിടിയില്‍

ഫറോക്ക് : ബേപ്പൂര്‍ നടുവട്ടം പാല്‍കമ്പനി റോഡില്‍ യുവാവിനെ മര്‍ദിച്ചശേഷം കുത്തിപ്പരിക്കേല്‍പ്പിച്ച് സ്‌കൂട്ടറുമായി കടന്ന സംഭവത്തില്‍ ബാപ്പയും മകനും മകന്റെ സുഹൃത്തുമുള്‍പ്പെടെ പിടിയില്‍. കോഴിക്കോട് ചക്കുംകടവ് ആനമാട് ബിച്ചായിശ മന്‍സിലില്‍ മുഹമ്മദ് അസ്മ്മിലിനെ (സനു 27) ആക്രമിച്ചു കേസില്‍ താമരശേരി കോരങ്ങാട് നടമുറിക്കല്‍ വീട്ടില്‍ ജാഫര്‍ (46), ജാഫറിന്റെ മകന്‍ മുഹമ്മദ് അഫ്താസ് (18), അഫ്നാസിന്റെ പ്രായപൂര്‍ത്തിയാകാത്ത സുഹൃത്ത് എന്നിവരെയാണ് ഫറോക്ക് ക്രൈം സ്‌ക്വാഡും ബേപ്പൂര്‍ പൊലിസും ചേര്‍ന്ന് പിടികൂടിയത്.

12ന് പകല്‍ 12.45 നായിരുന്നു സംഭവം. അസ്മിലിനും പാര്‍ട്ട്ണറായ ഷി ഹാബിനും ജാഫര്‍ ഓണ്‍ലൈന്‍ ട്രേഡിങ് ബിസിനസില്‍ നിക്ഷേപി ക്കാന്‍ പണം നല്‍കിയിരുന്നു. തുടക്ക ത്തില്‍ ലാഭവിഹിതം ലഭിച്ചെങ്കിലും പി ന്നീട് കിട്ടാതായതോടെ ജാഫറും അസ്മിലും തമ്മിലുള്ള ബന്ധം വഷ ളായി. അസ്മിലിന്റെ പാര്‍ട്ട്ണര്‍ വി ണ്ടും വിശ്വസിപ്പിച്ച് ജാഫറില്‍നിന്ന് ഓണ്‍ലൈന്‍ ട്രേഡിങിന് പണം നി ക്ഷേപിപ്പിച്ചെങ്കിലും ലാഭവിഹിതമോ നിക്ഷേപിച്ച തുകയോ തിരികെ ലഭിച്ചില്ല. ഇതോടെ ജാഫര്‍ ഷിഹാബുമായി ബന്ധപ്പെട്ടു. നിരന്തരം വിളിച്ചപ്പോള്‍ ഫോണ്‍ എടുക്കാതായി. ഇതോടെ രണ്ടുപേരും കൂടി പണം കൈപ്പറ്റിയ തായി ജാഫര്‍ മനസ്സിലാക്കി.

പണം ലഭിക്കാത്തതിലുള്ള പക യില്‍ അസ്മിലിനെ നിരീക്ഷിച്ച് രണ്ട് വാഹനങ്ങളിലായി പ്രതികള്‍ ബീച്ചി ല്‍നിന്ന് പിന്തുടര്‍ന്നു. ബേപ്പൂര്‍ നടു വട്ടം പാല്‍കമ്പനിക്ക് സമീപം എത്തി യപ്പോള്‍ അസ്മില്‍ ഇട റോഡിലേക്ക് കയറിയ ഉടന്‍ വാഹനം തടഞ്ഞ് സമീപത്തെ ക്ഷീരവികസന വകുപ്പി ന്റെ വളപ്പിലേക്ക് വിളിച്ച് കത്തിയുപ യോഗിച്ച് കുത്തുകയും കൂട്ടു പ്രതികളായ മകനും സുഹൃത്തും മര്‍ദിച്ച് അസ്തിലിന്റെ കൈവശമുണ്ടായിരുന്ന സ്‌കൂട്ടറിന്റെ താക്കോല്‍ കൈക്കലാ ക്കി വാഹനവുമായി മൂന്നുപേരും രക്ഷപ്പെടുകയുമായിരുന്നു.

പിന്നീട് സ്ഥലത്ത് ഓടിക്കൂടിയ നാട്ടുകാരാണ് അസ്മിലിനെ ആശുപ ത്രിയില്‍ എത്തിച്ചത്. ജാഫറിനെ മു മ്പ് 600 ഗ്രാം എംഡിഎംഎയുമായി കണ്ണൂര്‍ എക്‌സൈസ് പിടികുടിയിരു ന്നു. ഒന്നും രണ്ടും പ്രതികളെ 14 ദിവ സത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു. പ്രായപൂര്‍ത്തിയാവാത്തയാ ളെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്പാകെ ഹാജരാക്കി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top