എല്‍ ഡി എഫ് – ജനകീയ വികസന മുന്നണി പരപ്പനങ്ങാടി മുന്‍സിപ്പല്‍ കണ്‍വന്‍ഷന്‍ നടന്നു

പരപ്പനങ്ങാടി : എല്‍ ഡി എഫ് – ജനകീയ വികസന മുന്നണി പരപ്പനങ്ങാടി മുന്‍സിപ്പല്‍ കണ്‍വന്‍ഷന്‍ നടന്നു. സി പി ഐ എം ജില്ല സെക്രട്ടറിയേറ്റംഗം ഇ ജയന്‍ ഉദ്ഘാടനം ചെയ്തു.

യാക്കൂബ് കെ ആലുങ്ങല്‍ അധ്യക്ഷനായ ചടങ്ങില്‍ വേലായുധന്‍ വള്ളിക്കുന്ന്, വി പി സോമസുന്ദരന്‍, നിയാസ് പുളിക്കലകത്ത്, ടി കാര്‍ത്തികേയന്‍, ഗിരീഷ് തോട്ടത്തില്‍, എം സിദ്ധാര്‍ത്ഥന്‍, എ എം അബ്ദുള്ള കുട്ടി, ഹമീദ് എന്നിവര്‍ സംസാരിച്ചു.

വേലായുധന്‍ പാലക്കണ്ടി സ്വാഗതവും അഡ്വ. പി പി കോയ മോന്‍ നന്ദിയും പറഞ്ഞു. നിയാസ് പുളിക്കലകത്ത് ചെയര്‍മാനും എ അബ്ദുറഹീം ജനറല്‍ കണ്‍വീനറുമായി 501 അംഗ തിരഞ്ഞെടുപ്പ് കമ്മറ്റി രൂപീകരിച്ചു.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •