സ്ത്രീ സുരക്ഷാ പെന്‍ഷന്‍ നഷ്ടപ്പെടുത്തിയെന്ന് ആരോപിച്ച് താനൂര്‍ നഗരസഭയിലേക്ക് എല്‍.ഡി.എഫ് മാര്‍ച്ച്

താനൂര്‍: രാഷ്ട്രീയപ്പകയില്‍ പാവപ്പെട്ടവരുടെ അവകാശം നഷ്ടപ്പെടുത്തി എന്ന് ആരോപിച്ച് താനൂര്‍ നഗരസഭയിലേക്ക് എല്‍ഡിഎഫ് മാര്‍ച്ച് സംഘടിപ്പിച്ചു.

സ്ത്രീകള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന 1000 രൂപ സ്ത്രീ സുരക്ഷാ പെന്‍ഷന്‍ നല്‍കാതെ രാഷ്ട്രീയം കളിച്ച താനൂര്‍ നഗരസഭാ സെക്രട്ടറിക്കെതിരെയും ലീഗ് ഭരണ സമിതിക്കെതിരേയുമാണ് എല്‍ഡിഎഫ് മാര്‍ച്ച് സംഘടിപ്പിച്ചതെന്ന് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പറഞ്ഞു. മണ്ഡലത്തിലെ മറ്റു പഞ്ചായത്തുകള്‍ എല്ലാം തന്നെ പദ്ധതി നടപ്പിലാക്കി എന്നും നഗരസഭയിലെ 5563 സ്ത്രീകളുടെ അവകാശങ്ങള്‍ നിഷേധിച്ചെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു.

സിപിഐഎം ഏരിയ സെക്രട്ടറി സമദ് താനാളൂര്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. സുചിത്ര സന്തോഷ്, ലാമിഹ് റഹ്മാന്‍, എം അനില്‍കുമാര്‍, കെ ടി ശശി തുടങ്ങിയവര്‍ സംസാരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top