തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച് ലതിക സുഭാഷ്. തുടര്‍ന്ന് തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ചു.
കെ പി സി അധ്യക്ഷന്‍ കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥി പട്ടിക കേള്‍ക്കുകയായിരുന്നു വെന്ന് ലതിക സുഭാഷ്. ഒരു വനിത എന്ന നിലയില്‍ ഏറെ ദുഃഖമുണ്ട്. മഹിളാ കോണ്‍ഗ്രസ് മൊത്തം സ്ഥാനാര്‍ത്ഥികളില്‍ 20 ശതമാനം സ്ത്രീകള്‍ക്ക് നീക്കിവെക്കണമെന്ന് ആശ്യപ്പെട്ടിരുന്നെങ്കിലും പാര്‍ട്ടിക്ക് വേണ്ടി പണിയെടുത്ത സ്ത്രീകളെ അവഗണിച്ചെന്ന് ലതിക സുഭാഷ് പറഞ്ഞു. ജില്ലയില്‍ നിന്ന് ഒരാള്‍ എന്ന നിലയില്‍ 14 പേരെയെങ്കിലും നിര്‍ത്താമായിരുന്നുവെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
നാട്ടിലേക്ക് പോയശേഷം നാട്ടുകാരുമായി കൂടിയാലോചിച്ച ശേഷം മറ്റുകാര്യങ്ങള്‍ തീരുമാനിക്കുമെന്നും ലതിക സുഭാഷ് പറഞ്ഞു.




