92 സീറ്റില്‍ കോണ്‍ഗ്രസ്സ്; 86 സീറ്റിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; ആറിടത്ത് തീരുമാനമായില്ല

ന്യൂഡല്‍ഹി : സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. 92 സീറ്റുകളിലേക്കാണ് കോണ്‍ഗ്രസ്സ് മത്സരിക്കുന്നത്. ആറ് സീറ്റുകളില്‍ തീരുമാനമായിട്ടില്ല.

കല്‍പറ്റ, നിലമ്പൂര്‍, വട്ടിയൂര്‍ക്കാവ്. കുണ്ടറ, തവനൂര്‍. പട്ടാമ്പി മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി നിര്‍ണയമാണ് പൂര്‍ത്തിയാവാത്തത്. ഈ മണ്ഡലത്തിലേക്കുള്ള സ്ഥാനാര്‍ഥികളെ നാളെത്തന്നെ പ്രഖ്യാപിക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

സ്ഥാനാര്‍ഥികള്‍

ഉദുമ – പ്രിയ ബാലകൃഷ്ണന്‍, കാഞ്ഞങ്ങാട് – പി. വി സുരേഷ്, പയ്യന്നൂര്‍ -എം. പ്രദീപ് കുമാര്‍, കല്യാശ്ശേരി – പ്രജേഷ് കുമാര്‍, തളിപ്പറമ്പ് – അബ്ദുള്‍ റഷീദ് പി. വി, ഇരിക്കൂര്‍ – അഡ്വ. സജീവ് ജോസഫ്, കണ്ണൂര്‍ – സതീശന്‍ പാച്ചേനി, തലശ്ശേരി – എം. പി. അരവിന്ദാക്ഷന്‍, പേരാവൂര്‍ – അഡ്വ. സണ്ണി ജോസഫ്, മാനന്തവാടി – പി. കെ ജയലക്ഷി, സുല്‍ത്താന്‍ബത്തേരി – ഐസി ബാലകൃഷ്ണന്‍, നാദാപുരം – അഡ്വ. കെ. പ്രവീണ്‍കുമാര്‍, കൊയിലാണ്ടി – എം, സുബ്രഹ്മണ്യന്‍, ബാലുശ്ശേരി – ധര്‍മജന്‍, കോഴിക്കോട് നോര്‍ത്ത് – കെ. എം. അഭിജിത്ത്, ബേപ്പൂര്‍ – അഡ്വ. പി. എം. നിയാസ്, വണ്ടൂര്‍ – എം. പി. അനില്‍കുമാര്‍, പൊന്നാനി – എ. എം. രോഹിത്ത്, തൃത്താല – വി. ടി. ബലറാം, ഷൊര്‍ണൂര്‍ – ടി. എച്ച്. ഫിറോസ് ബാബു, ഒറ്റപ്പാലം – ഡോ. സരിന്‍, പാലക്കാട് – ഷാഫി പറമ്പില്‍, മലമ്പുഴ – എസ്. കെ. അന്തകൃഷ്ണന്‍, തരൂര്‍ – കെ. എ. ഷീബ, ചിറ്റൂര്‍ – സുമേഷ് അച്യുതന്‍, ആലത്തൂര്‍ – പാളയം പ്രദീപ്, തേലക്കര – സി.സി. ശ്രീകുമാര്‍, കുന്നംകുളം – കെ. ജയശങ്കര്‍, മണലൂര്‍ – വിജയ ഹരി, വടാക്കാഞ്ചേരി – അനില്‍ അക്കര, ഒല്ലൂര്‍ – ജോസ് വെല്ലൂര്‍, തൃശ്ശൂര്‍ – പത്മജ വേണുഗോപാല്‍, നാട്ടിക – സുനില്‍ ലാലൂര്‍, കൈപ്പമംഗലം – ശോഭ സുബിന്‍, പുതുക്കാട് – അനില്‍ അന്തിക്കാട്, ചാലക്കുടി – ടി. ജെ. സതീഷ് കുമാര്‍, കൊടുങ്ങല്ലൂര്‍ – എം.ജി. ജാക്‌സണ്‍, പെരുമ്പാവൂര്‍ – എല്‍ദോസ് കുന്നപ്പള്ളി, അങ്കമാലി – റോജി എം ജോണ്‍, ആലുവ – അന്‍വര്‍ സാദത്ത്, പറവൂര്‍ – വി.ഡി. സതീശന്‍, വൈപ്പിന്‍ – ദീപക് ജോയ്, കൊച്ചി – ടോണി ചമ്മണി, തൃപ്പൂണിത്തറ – കെ. ബാബു, എറണാകുളം – ടി.കെ. വിനോദ്, തൃക്കാക്കര – പി.ടി. തോമസ്, കുന്നത്തുനാട് – വി.പി. സജീന്ദ്രന്‍, മൂവാറ്റുപുഴ – ഡോ. മാത്യു കുഴല്‍നാടന്‍, ദേവിക്കുളം – ഡി. കുമാര്‍, ഉടുമ്പന്‍ ചോല – അഡ്വ ഇ. എം. അഗസ്റ്റിന്‍, പീരുമേട് – സിവിക് തോമസ്, വൈക്കം – ഡോ. പി.ആര്‍. സോന, കോട്ടയം – തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പുതുപ്പള്ളി – ഉമ്മന്‍ ചാണ്ടി, കാഞ്ഞിരപ്പള്ളി – ജോസഫ് വാഴയ്ക്കന്‍, പൂഞ്ഞാര്‍ – ടോമി കല്ലാനി, അരൂര്‍ – ഷാനിമോള്‍ ഉസ്മാന്‍, ചേര്‍ത്തല – എസ്. ശരത്, ആലപ്പുഴ – ഡോ. കെ.എസ്. മനോജ്, അമ്പലപ്പുഴ – അഡ്വ. എം. ലിജു, ഹരിപ്പാട് – രമേഷ് ചെന്നിത്തല, കായംകുളം – ഹരിത ബാബു

Share news
error: Content is protected !!
Scroll to Top