പരപ്പനങ്ങാടി:എസ് എന്‍ എം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്മെന്റിന്റെ കീഴില്‍ ഇംഗ്ലീഷ് ഭാഷ പഠനത്തിനും ,ഉച്ചാരണ ശുദ്ധി, പ്രയോഗം എന്നിവ കുട്ടികളില്‍ വര്‍ദ്ധിപ്പിക്കുന്നതിനായി ‘ലാങ്കുജിയ’ ഇംഗ്ലീഷ് തിയേറ്ററും കം ലാബ് കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ.മുഹമ്മദ് ബഷീര്‍ ഉല്‍ഘാടനം ചെയ്തു.
കുട്ടികളില്‍ അന്വേഷണ പ്രവണതകള്‍ വര്‍ദ്ധിപ്പിച്ചു ഗവേഷണം നടത്തി പുതിയ കണ്ടുപിടുത്തങ്ങള്‍ നടത്തി സമൂഹത്തിന്റെ ഉന്നതിയില്‍ എത്താന്‍ സ്‌കൂളുകളില്‍ ഇത്തരം നൂതനമായ ലാബുകള്‍ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.ഇംഗ്ലീഷ് ക്ലബ്ബിന്റെ വെബ് സൈറ്റ് കേരള സിഡ്കോ ചെയര്‍മാന്‍ നിയാസ് പുളിക്കലകത്ത് നിര്‍വഹിച്ചു.അസാപ് നിര്‍മിച്ച മാഗസിന്‍ വി.സി പ്രകാശനം ചെയ്തു.ഭാരത് സ്‌കൗട്ട് ആന്‍ഡ് ഗൈഡ് അവാര്‍ഡ് ജേതാക്കളായ കാസിം മാസ്റ്റര്‍ ശകീല ടീച്ചര്‍ എന്നിവരെ ചടങ്ങില്‍ വി സി പൊന്നാട അണിയിച്ചു ആദരിച്ചു.
പി ടി എ പ്രസിഡന്റ് പി ഒ അഹമ്മദ് റാഫി അധ്യക്ഷനായിരുന്നു.പ്രിന്‍സിപ്പാള്‍ എ. ജാസ്മിന്‍ ടീച്ചര്‍ സ്വാഗത പറഞ്ഞ ചടങ്ങില്‍ സ്‌കൂള്‍ മാനേജര്‍ അഷ്‌റഫ് കുഞ്ഞവാസ് ,പി.മുഹിയുദ്ധീന്‍ മദീനി,മുഹമ്മദ് അലി മാസ്റ്റര്‍,സുബൈര്‍ കെ ആര്‍ എസ്,പ്രധാന അദ്ധ്യാപിക മുല്ലബീവി ടീച്ചര്‍,അസാപ് കോര്‍ഡിനേറ്റര്‍ രശ്മി ടീച്ചര്‍ ,മനോജ് മാസ്റ്റര്‍,പി.സുരേന്ദ്രമോഹന്‍ എന്നിവര്‍ സംസാരിച്ചു.




