ഒരു കൈ സഹായ പദ്ധതിയുമായി അലാ കൈഫക്ക് ചാരിറ്റബിള്‍ സൊസൈറ്റി

പരപ്പനങ്ങാടി: അലാ കൈഫക്ക് ചാരിറ്റബിള്‍ സൊസൈറ്റി ചെട്ടിപ്പടിയുടെ ഒരു കൈ സഹായ പദ്ധതിയുടെ ഭാകമായി കട നിര്‍മ്മിച്ചു നല്‍കി. കടയുടെ ഉദ്ഘാടനം ഉസ്താദ് ജലീല്‍ ബാഖവി പുകയൂര്‍ നിര്‍വഹിച്ചു. ആദ്യ വില്‍പ്പന ഡിവിഷന്‍ കൗണ്‍സിലര്‍ ശ്രുതി ബാബു രാജ് നിര്‍വഹിച്ചു.

ചടങ്ങില്‍ സി.വി സുല്‍ഫിക്കര്‍ ചെട്ടിപ്പടി, കരീം കുപ്പിവളവ്,ഹാരിസ് പി.എന്‍,ഹാരിസ് തങ്ങള്‍,നവാസ് കൊടക്കാട്,മുജീബ് അങ്ങാടി മുസ്തഫങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top