
ദേശീയപാത കക്കാട് നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന നാലുവരിപ്പാത അടിപ്പാതയില്‍ മണ്ണിടിഞ്ഞു. ഇന്ന് രാവിലെയായിരുന്ന സംഭവം. കക്കാട് മേല്‍പ്പാലത്തിനോട് ചേര്‍ന്നാണ് മണ്ണിടിഞ്ഞത്. ഇന്നലെ രാത്രിയില്‍ പെയ്ത മഴയെ തുടര്‍ന്നാണ് മണ്ണിടിഞ്ഞത്.
മണ്ണിടിച്ചില്‍ തടയാനുള്ള കമ്പിനെറ്റ് വെച്ചു കോണ്‍ക്രീറ്റ് നടന്ന ഭാഗത്താണ് മണ്ണിടിഞ്ഞത് എന്നത് ഗൗരവപരമായ കാര്യമാണ് മണ്ണിടിച്ചിലിനെ തുടര്‍ന്ന് സര്‍വീസ് റോഡില്‍ വലിയ രീതിയില്‍ വിള്ളല്‍ രൂപപ്പെട്ടിട്ടുണ്ട് ഇവിടെ മാത്രം താല്‍ക്കാലികമായി അടച്ചു വാനം ഒരു സൈഡിലൂടെ ദേശീയപാത നിര്‍മ്മാണ കമ്പനിയുടെ ജീവനക്കാര്‍ കടത്തിവിടുകയാണ്.
മാസങ്ങള്‍ക്ക് മുമ്പ് ഇതിന്റെ തൊട്ടടുത്ത് തന്നെ ഇതുപോലെ ദേശീയപാതയില്‍ സര്‍വീസ് റോഡ് ഇടിഞ്ഞുവീണ് ഗതാഗതം വരെ തടസ്സപ്പെട്ടിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




