മലപ്പുറം പോത്തുകല്ല്, ആനക്കല്ല് ഭാഗങ്ങളില്‍ ഭൂമിക്കടിയില്‍ നിന്നും ഉഗ്ര ശബ്ദം

HIGHLIGHTS : In Malappuram Bhotukall and Anakall areas, there is a loud noise from underground; People were relocated

മലപ്പുറം: മലപ്പുറം പോത്തുകല്ല്, ആനക്കല്ല് പട്ടികവര്‍ഗ നഗര്‍ ഭാഗത്ത് ഭൂമിക്കടിയില്‍ നിന്നും ഉഗ്ര ശബ്ദം കേട്ടതായി നാട്ടുകാര്‍. ഒരു കിലോമീറ്റര്‍ അകലെ വരെ ശബ്ദം ഉണ്ടായെന്ന് പരിസരവാസികള്‍ പറയുന്നു. ഇതോടെ പരിഭ്രാന്തരായ നാട്ടുകാര്‍ വീടിന് പുറത്തിറങ്ങി നിന്നു. രാത്രി ഒമ്പതരയോടയാണ് സംഭവം. ഭൂമി കുലുക്കം ഉണ്ടായിട്ടില്ലെന്നാണ് നിലവിലെ റിപ്പോര്‍ട്ട്.

അതേസമയം, താമസക്കാരെ ബന്ധുവീടുകളിലേക്ക് പഞ്ചായത്ത് മാറ്റി. ബാക്കിയുള്ളവരെ സമീപത്തെ സ്‌കൂളിലേക്കും മാറ്റാനാണ് തീരുമാനം.രണ്ടു തവണ ശബ്ദമുണ്ടായെന്ന് നാട്ടുകാര്‍ പറയുന്നു. രണ്ട് വീടിനും മുറ്റത്തും വിള്ളലുണ്ടായിട്ടുണ്ട്. ചില വീടുകളുടെ തറയിലും ചുവരുകളിലും നേരിയതോതില്‍ വിള്ളല്‍ വീണിട്ടുണ്ട്.ക്വാറികളിലും മറ്റും പാറ പൊട്ടിക്കുന്നതു പോലെയുള്ള ശബ്ദമുണ്ടായെന്നാണ് നാട്ടുകാര്‍ പറയുന്നത്. അതിനു ശേഷം ചെറിയ ശബ്ദങ്ങളുമുണ്ടായി.

sameeksha-malabarinews

കുന്നിനുമുകളിലെ 70 കുടുംബങ്ങളെ ഞെട്ടിക്കുളം എയുപി സ്‌കൂളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. കഴിഞ്ഞ 18, 19 തീയതികളിലും ഈ ഭാഗത്ത് സമാനമായ ശബ്ദം കേട്ടതായും പ്രദേശവാസികള്‍ പറഞ്ഞു. രാവിലെ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!