Section

malabari-logo-mobile

കുറ്റ്യാടി ചുരത്തില്‍ ഉരുള്‍പൊട്ടല്‍; ഗതാഗതം തടസ്സപ്പെട്ടു

HIGHLIGHTS : കോഴിക്കോട് വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന കുറ്റ്യാടി ചുരത്തില്‍ ഉരുള്‍ പൊട്ടി ഗതാഗതം പൂര്‍ണമായി തടസ്സപ്പെട്ടു. ചാത്തന്‍കോട്ട് നടയ്ക്ക് സമീപം മുളവ...

കോഴിക്കോട് വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന കുറ്റ്യാടി ചുരത്തില്‍ ഉരുള്‍ പൊട്ടി ഗതാഗതം പൂര്‍ണമായി തടസ്സപ്പെട്ടു. ചാത്തന്‍കോട്ട് നടയ്ക്ക് സമീപം മുളവട്ടം, ഇരുട്ടുവളവ് എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടിയത്. ആളപായമുളളതായി റിപ്പോര്‍ട്ടുകളില്ല. കനത്ത് മഴയും മണ്ണിടിച്ചിലും കാരണം കുറ്റ്യാടി വയനാട് റോഡില്‍ അടിയന്തിരാവശ്യങ്ങള്‍ക്കല്ലാതെയുളള ഗതാഗതം നിരോധിച്ചിരിക്കുന്നതായി കോഴിക്കോട് കലക്ടര്‍ അറിയിച്ചിട്ടുണ്ട്.

നിരവധി വാഹനങ്ങള്‍ ചുരത്തില്‍ കുടുങ്ങി കിടക്കുകയാണ്. റോഡിന്റെ ഒരു ഭാഗം തകര്‍ന്നിട്ടുണ്ട്. വലിയ പാറകളടക്കം ഇടിഞ്ഞ് റോഡില്‍ വീണിട്ടുണ്ട്. ഇതു വഴിയുളള ഗതാഗതം ഒഴിവാക്കണമെന്ന് തൊണ്ടര്‍നാട് പൊലീസ് അറിയിച്ചു.

sameeksha-malabarinews

സമീപത്തുളള വീടുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കുറ്റ്യാടി ഭാഗങ്ങളില്‍ കനത്ത മഴയാണ് പ്രദേശത്ത് പെയ്യുന്നത്. സമീപത്തെ പുഴകളില്‍ വെളളം ഉയര്‍ന്നിട്ടുണ്ട്.

അതേസമയം സംസ്ഥാനത്തെ കൂടുതല്‍ ജില്ലകളില്‍ ഇന്ന് തീവ്രമഴമുന്നറിയിപ്പ് പുറപ്പെടുവിച്ചട്ടുണ്ട്. എട്ട് ജില്ലകളില്‍ ഇന്നും നാളെയും ഓറഞ്ച് അലര്‍ട്ട് പഖ്യാപിച്ചിട്ടുണ്ട്. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം നിലവില്‍ കോമറിന്‍ ഭാഗത്തും സമീപ പ്രദേശങ്ങളിലുമായി സ്ഥിതി ചെയ്യുകയാണ്.

അടുത്ത 24 മണിക്കൂറിനുള്ളില്‍ തെക്ക് കിഴക്കന്‍ അറബിക്കടലില്‍ പ്രവേശിക്കുന്ന ന്യൂനമര്‍ദ്ദം തുടര്‍ന്നുള്ള 48 മണിക്കൂറില്‍ വടക്ക് – പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചു ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!