വള്ളിക്കുന്ന്: നീറ്റ് പരീക്ഷയില്‍ 62-ാം റാങ്ക് നേടി തേഞ്ഞിപ്പലം സ്വദേശിനി. തേഞ്ഞിപ്പലം മാതാപ്പുഴ പുതുകാട്ടില്‍ മോഹന്‍ദാസിന്റെ മകള്‍ നിരുപമയാണ് 720ല്‍ 705 മാര്‍ക്ക് നേടി 62-ാം റാങ്ക് കരസ്ഥമാക്കിയത്.
എല്‍.കെ. ജി മുതല്‍ എസ്.എസ്.എല്‍.സി.വരെ തേഞ്ഞിപ്പലം സെന്റ് പോള്‍സ് സ്‌കൂളിലും പ്ലസ്റ്റുവിന് പാല സെന്റ് വിന്‍സെന്റ് പബ്ലിക് സ്‌കൂളിലുമായിരുന്നു പഠിച്ചത്.
തിരൂരങ്ങാടി സബ് ട്രഷറി ഓഫിസര്‍ ആണ് പിതാവ് മോഹന്‍ദാസ്. മാതാവ് ധന്യ പരപ്പനങ്ങാടി പോസ്റ്റോഫിസില്‍ പോസ്റ്റ് മാസ്റ്റര്‍ ആണ്. സഹോദരി നിരഞ്ജന ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ പി.ജി.വിദ്യാര്‍ഥിനിയാണ്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




