കൊച്ചി: ഇന്ധനവില വര്‍ധനയ്‌ക്കെതിരേ കഴിഞ്ഞ ദിവസം നടത്തിയ വാഹനം തടയല്‍ സമരത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുത്തു. വൈറ്റില ദേശീയ പാതയിലായിരുന്നു സമരം. അനുമതിയില്ലാതെ ദേശീയ പാത ഉപരോധിച്ചു. ജനങ്ങള്‍ക്ക് മാര്‍ഗതടസ്സം സൃഷ്ടിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി മരട് പോലീസാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ഡിസിസി പ്രസിഡന്റടക്കം 15 നേതാക്കളെയാണ് പ്രതിചേര്‍ത്തത്. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസാണ് ഒന്നാം പ്രതി. വി ജെ പൗലോസ്, കൊടിക്കുന്നില്‍ സുരേഷ് എം.പി എന്നിവര്‍ രണ്ടും മൂന്നും പ്രതികള്‍.
വിപി സജീന്ദ്രന്‍, ദീപ്തി മേരി വര്‍ഗീസ്, ടോണി ചമ്മിണി, ഡൊമിനിക് പ്രസന്ൃറേഷന്‍ എന്നിവരും പ്രതിപ്പട്ടികയിലുണ്ട്. കണ്ടാലറിയാവുന്ന 50-ാളം പേര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്.




