ശക്തമായ മഴ; കക്കാട് കിണറിടിഞ്ഞു, കൂരിയാട് മതില്‍ പുഴയിലേക്ക് മറിഞ്ഞു വീണു

തിരൂരങ്ങാടി: ഇന്ന് വൈകീട്ടോടെ പെയ്ത ശക്തമായ മഴയെ തുടര്‍ന്ന് വ്യാപക നാശ നഷ്ടങ്ങള്‍. കക്കാട് വീടിന്റെ കിണറും, കൂരിയാട് മതിലുമാണ് ഇടിഞ്ഞു വീണത്.

വെള്ളം ഒലിച്ചിറങ്ങിയാണ് കക്കാട് കുറുക്കന്‍ മൂസയുടെ വീട്ടിലെ കിണര്‍ ഇടിഞ്ഞത്. കിണറിന്റെ ആള്‍മറയുടെ മുക്കാല്‍ ഭാഗത്തോളം കിണറ്റിലേക്ക് വീണു. ശക്തമായ മഴയില്‍ വെള്ളം ഒലിച്ചിറങ്ങിയതിനെ തുടര്‍ന്ന് കിണറിന്റെ അടിഭാഗം ഇടിഞ്ഞതാവാമെന്നാണ് നിഗമനം.

കക്കാട് കൂരിയാട് പാലത്തിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കടയുടെ കൂരിയാടന്‍ ജംഷീറിന്റെ സേഫ് മാക്‌സ് കക്കാട് എന്ന സ്ഥാപനത്തിന്റെ മുന്നിലെ ശക്തമായ മഴയെ തുടര്‍ന്ന് മതില്‍ പുഴയിലേക്ക് ഇടിഞ്ഞു വീണു.

Share news
error: Content is protected !!
Scroll to Top