കളമശേരിയില്‍ മണ്ണിടിഞ്ഞ് അപകടം:തൊഴിലാളികള്‍ മണ്ണിനടിയില്‍ കുടുങ്ങി കിടക്കുന്നു

കൊച്ചി:കളമശേരിയില്‍ ഇലക്ട്രോണിക് സിറ്റിയില്‍ മണ്ണിടിഞ്ഞു. നാല് തൊഴിലാളികള്‍ മണ്ണിനടിയില്‍ കുടങ്ങിക്കിടക്കുകയാണെന്നാണ് വിവരം. രണ്ട് പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. അപകടസമയത്ത് എട്ട് പേരാണ് ജോലിയില്‍ ഏര്‍പ്പെട്ടിരുന്നതെന്നാണ് വിവരം. അതിഥിതൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്.

പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്.

നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്നതിനിടെയാണ് അപകടം.എങ്ങനെയാണ് അപകടം സംഭവിച്ചതെന്ന കാര്യം വ്യക്തമല്ല.

 

Share news
error: Content is protected !!
Scroll to Top