താനൂര്‍: താനൂര്‍ കടപ്പുറത്ത് കടലില്‍ ചാടിയ യുവതിയെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി. ഇന്ന് രാവിലെ 10.30 മണിയോടെ പണിനടന്നു കൊണ്ടിരുന്ന ഹാര്‍ബറിന് സമീപം വെച്ച് യുവതി കടലില്‍ ചാടിയത്. ഈസമയം ഇവിടെ മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരുന്ന തൊഴിലാളികളാണ് കടലില്‍ ചാടിയ യുവതിയെ ഉടന്‍ രക്ഷപ്പെടുത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ താനൂര്‍ പോലീസ് യുവതിയെ പോലീസ്‌റ്റേഷനിലേക്ക് കൊണ്ടു പോയി. ഇവരെ ചോദ്യം ചെയ്തുവരികയാണ്. അതെസമയം യുവതിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



