കോഴിക്കോട് അധ്യാപകന്‍ 21 വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ചു

stop rapeകോഴിക്കോട്: നഗരത്തിലെ പ്രശസ്തമായ സ്‌കൂളിലെ അധ്യാപകന്‍ 21 കുട്ടികളെ പീഡിപ്പിച്ചു. ഇക്കാര്യം മാനേജ്‌മെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് സ്‌കൂള്‍ പിടിഎ ആരോപിച്ചു. ഈ സ്‌കൂളിലെ ചിത്രകലാ അധ്യാപകനെതിരെയാണ് വിദ്യാര്‍ത്ഥികളും, രക്ഷിതാക്കളും ആരോപണം ഉന്നയിച്ചിരിക്കുന്നത്.

സംഭവത്തെ കുറിച്ച് എഡിജിപി ശങ്കര്‍ റെഡ്ഡിയുടെ നേതൃത്വതത്തിലുള്ള സംഘം അനേ്വഷണം നടത്തും.

അധ്യാപകനെതിരെ വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലെ കംപ്ലയിന്റ് ബോക്‌സില്‍ പരാതി നിക്ഷേപിച്ചെങ്കിലും സ്‌കൂള്‍ അധികൃതര്‍ അത് കാര്യമാക്കിയില്ലെന്നും സംഭവത്തില്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട പിടിഎ പ്രസിഡന്റിനെ പുറത്താക്കിയതായും ആരോപണമുണ്ട്.

Share news
error: Content is protected !!
Scroll to Top