മദ്യ നയം; മുഖ്യമന്ത്രിയെ അനുകുലിച്ചും, സുധീരനോട് വിയോജിച്ചും എം എം ഹസ്സന്‍

m m hassanതിരു: മദ്യനയത്തില്‍ മുഖ്യമന്ത്രിയെ അനുകുലിച്ചും, സുധീരനോട് വിയോജിച്ചും എം എം ഹസ്സന്‍. മദ്യ നയത്തില്‍ സര്‍ക്കാരില്‍ ഭിന്നാഭിപ്രായം ഉണ്ടെന്നും അതിനാലാണ് തീരുമാനം എടുക്കാത്തതെന്നും എം എം ഹസ്സന്‍ പറഞ്ഞു. ബാര്‍ പ്രശ്‌നത്തില്‍ പാര്‍ട്ടി മുഖ്യമന്ത്രിയുടെ പക്ഷത്താണെന്നും ഹസ്സന്‍ പറഞ്ഞു. കേരളം ഭരിക്കുന്നത് കോണ്‍ഗ്രസ്സ് മാത്രമല്ലെന്നും യുഡിഎഫ് കൂടിയാണെന്നും അദ്ദേഹം പറഞ്ഞു. സമ്പൂര്‍ണ്ണമായ മദ്യനിരോധനം വരുമ്പോള്‍ മാത്രമേ എല്ലാ ബാറുകള്‍ക്കും ലൈസന്‍സ് നിഷേധിക്കുന്ന നിലപാട് എടുക്കാന്‍ പറ്റൂ.

മദ്യ നയത്തില്‍ മുഖ്യമന്ത്രിയുടേതാണ് പ്രായോഗിക സമീപനം എന്നും ഏകോപന സമിതിയില്‍ മുന്‍തൂക്കം ലഭിച്ചത് മുഖ്യമന്ത്രിയുടെ അഭിപ്രായത്തിനാണ്. ഇക്കാര്യത്തില്‍ ഉള്ള തീരുമാനം പാര്‍ട്ടി സര്‍ക്കാര്‍ ഏകോപന സമിതിയിലെടുക്കും. കോടതിയെ കൊണ്ട് അഭിപ്രായം പറയിച്ചെന്ന സുധീരന്റെ വാദത്തോട് യോജിപ്പില്ലെന്നും എം എം ഹസ്സന്‍ പറഞ്ഞു.

Share news
error: Content is protected !!
Scroll to Top