കോട്ടക്കല്‍: ബൈക്കുകള്‍ കൂട്ടിയിടിച്ച് 3 പേര്‍ക്ക് പരിക്കേറ്റു. എടരികോട് പത്തായപുരക്കല്‍ രതീഷ് (32), അങ്ങാടിപ്പുറം സ്വദേശി പൂന്തോട്ടത്തില്‍ ഫൈഗന്റ (26), വേങ്ങര കളത്തില്‍പ്പടി ശ്രീധരന്‍ (42) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ചങ്കുവെട്ടി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കോട്ടക്കല്‍ ആയുര്‍വ്വേദ കോളേജ് ജങ്ഷനില്‍ ഞായറാഴ്ച രാത്രി 9.30 ഓടെയാണ് അപകടം നടന്നത്. കോട്ടക്കല്‍ പോലീസ് കേസെടുത്ത് അനേ്വഷണം ആരംഭിച്ചു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




