Section

malabari-logo-mobile

വനിതാ ഡോക്ടര്‍ക്ക് നേരെ ആക്രമണം: യുവജന കമ്മീഷന്‍ സ്വമേധയാ കേസെടുത്തു; പ്രതികള്‍ റിമാന്റില്‍

HIGHLIGHTS : തിരുവനന്തപുരം ഫോര്‍ട്ട് ഗവ. ആശുപത്രിയില്‍ ക്യാഷ്വല്‍റ്റിയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന വനിതാ ഡോക്ടറെയും സെക്യൂരിറ്റി ജീവനക്കാരനെയും മര്‍ദിച്ച സംഭ...

തിരുവനന്തപുരം ഫോര്‍ട്ട് ഗവ. ആശുപത്രിയില്‍ ക്യാഷ്വല്‍റ്റിയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന വനിതാ ഡോക്ടറെയും സെക്യൂരിറ്റി ജീവനക്കാരനെയും മര്‍ദിച്ച സംഭവത്തില്‍ കേരള സംസ്ഥാന യുവജന കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ജില്ലാ പോലീസ് മേധാവിയോട് സമഗ്ര റിപ്പോര്‍ട്ട് അടിയന്തരമായി നല്‍കാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടു. ഈ കേസില്‍ അറസ്റ്റിലായ പ്രതികളെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

പ്രതിയുടെ ശരീരത്തിലെ മുറിവിന്റെ കാരണം അന്വേഷിച്ചതാണു പ്രകോപന കാരണമെന്നും കൈ പിടിച്ചു തിരിച്ചതായും വസ്ത്രം വലിച്ചു കീറാന്‍ ശ്രമിച്ചതായും ഡോക്ടര്‍ പറഞ്ഞു. വരിനില്‍ക്കാതെ തര്‍ക്കം ഉണ്ടാക്കുകയായിരുന്നു. ആരോഗ്യ പ്രവര്‍ത്തകരുടെ ആത്മവീര്യം കെടുത്തുന്ന നടപടികള്‍ പൊതുസമൂഹത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാവരുതെന്നും സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ആക്രമിക്കപ്പെടുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോം പറഞ്ഞു.

sameeksha-malabarinews

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!