Section

malabari-logo-mobile

നിയമങ്ങള്‍ കാറ്റില്‍ പറത്തി; കുവൈത്തിലേക്ക് ഡ്രോണ്‍ വഴി കടത്തിയ ലഹരിവസ്തുക്കള്‍ പിടികൂടി

HIGHLIGHTS : കുവൈറ്റ് സിറ്റി: ശക്തമായ നിയമങ്ങള്‍ നിലനില്‍ക്കെത്തന്നെ കുവൈത്തില്‍ വീണ്ടും ലഹരിവസ്തുക്കള്‍ പിടികൂടി. അയല്‍രാജ്യത്തുനിന്നും ഡ്രോണ്‍ വഴി കുവൈത്തിലേ...

കുവൈറ്റ് സിറ്റി: ശക്തമായ നിയമങ്ങള്‍ നിലനില്‍ക്കെത്തന്നെ കുവൈത്തില്‍ വീണ്ടും ലഹരിവസ്തുക്കള്‍ പിടികൂടി. അയല്‍രാജ്യത്തുനിന്നും ഡ്രോണ്‍ വഴി കുവൈത്തിലേക്ക് കടത്തിയ ലഹരി വസ്തുക്കളാണ് പിടികൂടിയത്.

റോഡില്‍നിന്ന് ഒരു കിലോ കഞ്ചാവും 4 കിലോ ഉത്തേജകമരുന്നുകളുമാണ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.

sameeksha-malabarinews

രാജ്യത്ത് ആദ്യമായാണ് ഡ്രോണ്‍ വഴി കടത്തുന്ന ലഹരിവസ്തുക്കള്‍ പിടികൂടുന്നത്. അനധികൃതമായി ഡ്രോണുകള്‍ ഉപയോഗിക്കുന്നതിന് കടുത്ത ശിക്ഷയാണ് ഇവിടെ നിലവിലുള്ളത്. മൂന്നുവര്‍ഷം തടവും 3000 ദിനാര്‍ പിഴയും ആണ് ഇത്തരത്തില്‍ ഡ്രോണുകള്‍ അനധികൃതമായി ഉപയോഗിച്ചാലുള്ള പിഴ. എന്നിരിക്കെയാണ് ഏറെ ഗുരുതരമായി രീതിയില്‍ വീണ്ടും ഹരിവസ്തുക്കള്‍ പുതിയ മാധ്യമം ഉപയോഗിച്ച് കടത്തിയിരിക്കുന്നത്. ഇതോടെ അധികൃതര്‍ ഡ്രോണുകളുടെ നിരീക്ഷണവും ശക്തമാക്കിയിരിക്കുകയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!