ദര്‍ശനത്തിനായി അന്‍പത് യുവതികള്‍ നാളെ ശബരിമലയില്‍

ചെന്നൈ: നാളെ ശബരിമലയില്‍ ദര്‍ശനം നടത്താനായി വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള അന്‍പത് യുവതികള്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. ചെന്നൈ ആസ്ഥാനമായുള്ള മനിതി വനിതാ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്നത്.

ശബരിമലയില്‍ ദര്‍ശനത്തിനു പോലീസ് സംരക്ഷണം നല്‍കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പുനല്‍കിയതായി യുവതികളുടെ സംഘടനാ നേതാവ് ചില മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്.
സംരക്ഷണം ചോദിച്ചു മുഖ്യമന്ത്രി പിണറായി വിജയന് മെയില്‍ അയച്ചിരുന്നതായും പോലീസിന് വിവരം കൈമാറിയതായും സംരക്ഷണം ലഭിക്കുമെന്നും വനിതാ സംഘടനയുടെ നേതാവായ സുശീല വ്യക്തമാക്കിയിട്ടുണ്ട്.

തമിഴ്‌നാട്ടില്‍നിന്നുള്ള യുവതികള്‍ക്കൊപ്പം മലയാളികളായ യുവതികളും ഉണ്ടാകുമെന്നാണ് ഇവര്‍ അറിയിച്ചിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top