Section

malabari-logo-mobile

എംപാനൽ ജീവനക്കാരുടെ നിയമനം: കോടതി വിധി കണക്കിലെടുത്ത് നടപടി സ്വീകരിക്കും

HIGHLIGHTS : ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ എംപാനൽ ജീവനക്കാരുടെ പ്രശ്‌നം സർക്കാർ അടിയന്തിരപ്രാധാന്യത്തോടെ കണക്കലെടുക്കുമെന്ന് ഗതാഗത മന്ത്രിയുടെ ഓഫീസ് അറിയിച്...

ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ എംപാനൽ ജീവനക്കാരുടെ പ്രശ്‌നം സർക്കാർ അടിയന്തിരപ്രാധാന്യത്തോടെ കണക്കലെടുക്കുമെന്ന് ഗതാഗത മന്ത്രിയുടെ ഓഫീസ് അറിയിച്ചു. കോടതിയുടെ നിർദേശ പ്രകാരമുള്ള പി.എസ്.സി നിയമനം പൂർത്തിയായ ശേഷം ഒഴിവു വരുന്ന തസ്തികകളിൽ നിയമനം നടത്താൻ കെ.എസ്.ആർ.ടി.സി സി.എം.ഡി.യ്ക്ക് നിർദേശം നൽകിയിട്ടുണ്ട്.

സുശീൽഖന്ന റിപ്പോർട്ടിനെ അടിസ്ഥാനമാക്കി കെ.എസ്.ആർ.ടി.സി.യിൽ ഭാവിയിൽ താത്കാലിക ജീവനക്കാർ, എംപാനൽ ജീവനക്കാർ എന്നിവരുടെ എണ്ണം സംബന്ധിച്ചും ജീവനക്കാരുടെ നിയമനങ്ങൾ ക്രമീകരിക്കുന്നതു സംബന്ധിച്ചും പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ  സമിതിയെ നിയമിക്കും. എംപാനൽ ജീവനക്കാർ സമരത്തിൽ നിന്നും പിന്‍മാറണമെന്ന്‌
ഗതാഗതവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ അഭ്യർത്ഥിച്ചു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!