Section

malabari-logo-mobile

കുവൈത്തിലേക്ക് വിദേശികളെ റിക്രൂട്ട് ചെയ്യാന്‍ ഇനി പുതിയ നിബന്ധനകള്‍

HIGHLIGHTS : കുവൈത്ത് സിറ്റി: രാജ്യത്തെ സ്വകാര്യ മേഖലയിലേക്ക് വിദേശികളെ റിക്രൂട്ട് ചെയ്യാന്‍ പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്താനൊരുങ്ങി അധികൃതര്‍. ഇതിന്റെ ഭാഗമായി...

കുവൈത്ത് സിറ്റി: രാജ്യത്തെ സ്വകാര്യ മേഖലയിലേക്ക് വിദേശികളെ റിക്രൂട്ട് ചെയ്യാന്‍ പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്താനൊരുങ്ങി അധികൃതര്‍. ഇതിന്റെ ഭാഗമായി അടുത്ത വര്‍ഷം ഒന്നു മുതല്‍ ജനസംഖ്യാക്രമീകരണത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തയ്യാറെടുക്കുകയാണ് മാനവശേഷി വകുപ്പ്.

ഇനിമുതല്‍ പുതുതായി എത്തുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലിപരിചയവും മതിയായ വിദ്യഭ്യാസ യോഗ്യതയും ഉണ്ടായിരിക്കണം എന്നാണ് നടപ്പിലാക്കാന്‍ ഇരിക്കുന്നവയില്‍ ഏറ്റവും പ്രധാനപ്പെട്ടത്. തൊഴില്‍ പെര്‍മിറ്റിന് അപേക്ഷിക്കുമ്പോള്‍ തന്നെ ജോലി ചെയ്യാന്‍ ഉദേശിക്കുന്ന മേഖലയിലെ തൊഴില്‍ പരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം ഹാജരാക്കിയിരിക്കണം. ഏതെങ്കിലും ഒരു തൊഴില്‍ മേഖലയില്‍ അക്കാദമിക യോഗ്യത ഉണ്ടായിരിക്കുകയും എന്നാല്‍ മതിയായ അനുഭവ സമ്പത്ത് ഇല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കാനാണ് ഡിപ്ലോമക്കാര്‍ക്ക് പ്രായപരിധി ഏര്‍പ്പെടുത്തിയിരിക്കുന്നത്.

sameeksha-malabarinews

വിദേശത്തു നിന്നുള്ള റിക്രൂട്ട്‌മെന്റിന് പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്താനായുള്ള നിര്‍ദേശത്തിന് മാന്‍പവര്‍ അതോറിറ്റയിലെ ബോര്‍ഡ് ഓഫ് കൗണ്‍സില്‍ അടുത്തിടെ അംഗീകാരം നല്‍കിയിരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!